കൗരവർ
തങ്ങളുടെ കുടുംബങ്ങളെ ഇല്ലാതാക്കിയ പൊലീസ് ഓഫീസറെയും മക്കളെയും വകവരുത്താൻ, കടുത്ത പ്രതികാരദാഹവുമായി ജയിൽശിക്ഷ കഴിഞ്ഞിറങ്ങുന്ന നാൽവർ സംഘത്തിലെ ഒരാൾ, പോലീസ് ഓഫീസർ പറയുന്ന രഹസ്യത്തെത്തുടർന്ന് മറ്റു മൂന്നു പേരുടെയും ശത്രുവാകുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ആന്റണി | |
ഹരിദാസ് ഐ പി എസ് | |
അലിയാർ | |
കമ്മീഷണർ രാജഗോപാൽ | |
കൊല്ലൻ രാമൻ | |
ജോർജ് മാത്യു | |
രമണി | |
രാമയ്യൻ | |
ഹംസ | |
കുഞ്ഞാമിന | |
സുജാത | |
ശ്രീക്കുട്ടി | |
കണ്ണൻ നായർ | |
അഡ്വക്കേറ്റ് | |
പിള്ള | |
കാസിം സേട്ട് |
Main Crew
കഥ സംഗ്രഹം
ഉലയിൽ പൊള്ളിച്ചുവന്ന തോക്കിൻ്റെ ചട്ടത്തിലാണ് പഴയ തടവുപുള്ളിയായ അലിയാരിൻ്റെ നോട്ടം. എതിരാളിയുടെ തായ് വേരറുക്കാനുറച്ച അയാളുടെ മനസ്സിൽ പ്രതികാരമോഹം ഉലയിലെക്കാൾ തീക്ഷ്ണമായി ആളിപ്പടരുന്നു.
അതേ സമയം, ജയിലിൽ ആൻ്റണി നിരാഹാരത്തിലാണ്. അയാളുടെ വിവാഹ വാർഷികമാണന്ന്. ഓർമ്മകൾ അയാളെ പഴയ കാലത്തേക്ക് കൊണ്ടു പോകുന്നു.
നഗരപ്രാന്തത്തിലെ ചേരിനിവാസികളുടെ സംരക്ഷകനും ദാദയുമായ അലിയാരിൻ്റെ വലംകൈയായിരുന്നു ആൻറണി. എന്നാൽ മൂന്നു വർഷമായി അയാൾ ഗുണ്ടാപ്പണിയൊക്കെ നിറുത്തി ഒതുങ്ങിക്കഴിയുകയാണ്. ഇതിനിടയിൽ സുജാതയെ അയാൾ വിവാഹം കഴിച്ചു. ഭാര്യയും ഒരു വയസ്സായ മകൾക്കുമൊപ്പം സമാധനമുള്ള ജീവിതമാണ് അയാളുടേതെങ്കിലും, അലിയാരും സംഘവും ഉൾപ്പെട്ട പുതിയ കേസുകളിലും പൊലീസ് അയാളെ ചോദ്യം ചെയ്തും മറ്റും ഉപദ്രവിക്കാറുണ്ട്. അതോടൊപ്പം, സുജാത നേരിടുന്ന, പഴയ വേശ്യയുടെ മകളെന്ന പരിഹാസവും കുടുംബത്തിന് സഹിക്കേണ്ടി വരുന്നു. ഗത്യന്തരമില്ലാതായപ്പോൾ ആ നാടുവിട്ടു പോകാൻ ആൻറണി തീരുമാനിക്കുന്നു.
അതിനിടയിൽ, പുതുതായി ചാർജ്ജെടുത്ത ASI ഹരിദാസ് നഗരത്തിനെ "ക്ലീനാ"ക്കാൻ തീരുമാനിക്കുന്നു. അലിയാരും സംഘവും ഉൾപ്പെട്ട പഴയ കേസുകൾ അയാൾ പൊടിതട്ടിയെടുക്കുന്നു. അലിയാരും അനുയായികളായ തങ്കയ്യനും, ഹംസയും ഒളിവിൽ പോകുന്നു. കാര്യങ്ങൾ പന്തിയല്ലെന്നു കണ്ട ആൻറണി കുടുംബവുമായി രായ്ക്കുരാമാനം നാടുവിടാൻ പുറപ്പെടുന്നു. എന്നാൽ വഴിയിൽ വച്ച് ഹരിദാസ് അയാളെ അറസ്റ്റ് ചെയ്യുന്നു.
ഹരിദാസ് ക്രൂരമായി ഭേദ്യം ചെയ്തിട്ടും ആൻ്റണി പഴയ കുറ്റകൃത്യങ്ങൾ സമ്മതിക്കാൻ തയ്യാറാകുന്നില്ല. ജാമ്യത്തിൽ പുറത്തിറങ്ങി അലിയാരുടെ ചേരിയിലെ ഒളിത്താവളത്തിലെത്തുന്ന ആൻ്റണി, സുജാതയെ SI കണ്ണൻ നായർ ബലാത്സംഗം ചെയ്തെന്നറിയുന്നു. തുടർന്ന് അലിയാരും ആൻറണിയും സംഘവും പോലീസ് സ്റ്റേഷൻ ആക്രമിക്കുന്നു. കണ്ണൻ നായരെ ആൻ്റണി വെട്ടിക്കൊല്ലുന്നു.
ചേരിയിൽ നിന്നു രക്ഷപ്പെടാൻ പുറപ്പെടുന്ന അലിയാരെയും കുടുംബത്തെയും അനുയായികളെയും ഹരിദാസും പോലീസ് സംഘവും തടയുന്നു. തുടർന്നു നടന്ന സംഘട്ടനത്തിനിടെ അലിയാരിനു കാലിന് വെടിയേൽക്കുന്നു. സുജാത ഹരിദാസിൻ്റെ വെടിയേറ്റു മരിക്കുന്നു. പോലീസെറിഞ്ഞ ബോംബ് വണ്ടിയിൽ വീണു തീപിടിച്ച് അലിയാരുടെ കുടുംബവും ഒപ്പമുണ്ടായിരുന്ന ആൻ്റണിയുടെ മകളും വെന്തുമരിക്കുന്നു. അലിയാരും സംഘവും ശിക്ഷിക്കപ്പെട്ട് ജയിലിലാവുന്നു.
ശിക്ഷ കഴിഞ്ഞിറങ്ങിയ അലിയാർ, ആൻ്റണിയും തങ്കയ്യനും ഹംസയും പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ്. അതിനിടയിൽ നഗരത്തിൽ വച്ച് ഹരിദാസിനെ യാദൃച്ഛികമായി കണ്ട അലിയാർ അയാളെ പതിയിരുന്നാക്രമിക്കുന്നു. ഹരിദാസ് അലിയാരെ കീഴടക്കുന്നെങ്കിലും ആളെത്തിരിച്ചറിഞ്ഞപ്പോൾ വെറുതെ വിടുന്നു. പക്ഷേ, അയാൾ തൻ്റെ ചങ്ങാതിയും പോലീസ് കമ്മീഷണറുമായ രാജഗോപാലിനെ വിവരമറിയിക്കുന്നു. തുടർന്ന്, രാജഗോപാലിൻ്റെ നിർദ്ദേശമനുസരിച്ച് പോലീസ് അലിയാരെ പിടികൂടുന്നു. എന്നാൽ, അയാളെ തടങ്കലിൽ വച്ചിട്ട് കാര്യമില്ലെന്നു കരുതി രാജഗോപാൽ അയാളെ മോചിപ്പിക്കുന്നു.
ആൻ്റണിയും മറ്റും പുറത്തിറങ്ങുന്നുണ്ടെന്നറിഞ്ഞ രാജഗോപാൽ അവരെ പിടിച്ചു കൊണ്ടുവരാൻ പോലീസിനെ അയയ്ക്കുന്നു. എന്നാൽ ജയിലിനു മുന്നിൽ വച്ച് പോലീസുകാരെ അടിച്ചുവീഴ്ത്തി ആൻറണിയും തങ്കയ്യനും ഹംസയും അലിയാരുടെ വണ്ടിയിൽ രക്ഷപ്പെടുന്നു. പോലീസ് അവരെക്കണ്ടെത്താൻ ശ്രമം തുടങ്ങുന്നു.
പണ്ട് ചേരിയിലുണ്ടായ വെടിവെയ്പ്പിനെത്തുടർന്ന് ജോലി രാജിവച്ച ഹരിദാസ് തൻ്റെ, സ്കൂൾ വിദ്യാർത്ഥിനികളായ മൂന്നു മക്കൾക്കുമൊപ്പം ഇപ്പോൾ തമിഴ്നാട്ടിലാണ് താമസം. അലിയാരും സംഘവും അതിനടുത്തുള്ള കാട്ടിലെ ഒഴിഞ്ഞ ഷെഡിൽ രഹസ്യമായി തമ്പടിക്കുന്നു. ഹരിദാസിനെയും മക്കളെയും വകവരുത്തുകയാണ് അവരുടെ ലക്ഷ്യം.
ഒരു ദിവസം സ്കൂൾ പരിസരത്തുവച്ച് ഹരിദാസിൻ്റെ മക്കളെ ആൻ്റണി വെടിവച്ചു കൊല്ലാൻ ശ്രമിക്കുന്നു. എന്നാൽ ഉന്നം പിഴച്ച് കുട്ടികൾ രക്ഷപ്പെടുന്നു.രാജഗോപാൽ നിർദ്ദേശിച്ചതനുസരിച്ച് പോലീസ് ഹരിദാസിൻ്റെ വീടിന് കാവലേർപ്പെടുത്തുന്നു. അലിയാരെയും സംഘത്തെയും കണ്ടെത്താൻ നേരിട്ടിറങ്ങുന്ന ഹരിദാസ് അവർക്ക് ഭക്ഷണവുമായിപ്പോകുന്ന സഹായിയെ പിന്തുടരുന്നു.
അലിയാരിൻ്റെ ഒളിത്താവളത്തിലെത്തുന്ന ഹരിദാസും അലിയാരിന്റെ സംഘവുമായി പൊരിഞ്ഞ സംഘട്ടനം നടക്കുന്നു. അലിയാരിൻ്റെ കുത്തേറ്റ് ഹരിദാസിന് മാരകമായി പരിക്കേൽക്കുന്നു. അലിയാരിൻ്റെ സംഘം അവിടെ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ ആൻറണിയെ തോക്കിൻമുനയിൽ നിറുത്തി ഹരിദാസ് വെളിപ്പെടുത്തുന്ന രഹസ്യം പ്രതികാരത്തിൻ്റെ ദിശ മാറ്റുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മുത്തുമണിത്തൂവൽ തരാം |
ഗാനരചയിതാവു് കൈതപ്രം | സംഗീതം എസ് പി വെങ്കടേഷ് | ആലാപനം കെ ജെ യേശുദാസ് |
നം. 2 |
ഗാനം
മാരിക്കുളിരിൽ നീലമോഹനം |
ഗാനരചയിതാവു് കൈതപ്രം | സംഗീതം എസ് പി വെങ്കടേഷ് | ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര |
നം. 3 |
ഗാനം
മാരിക്കുളിരിൻമോഹനം |
ഗാനരചയിതാവു് കൈതപ്രം | സംഗീതം എസ് പി വെങ്കടേഷ് | ആലാപനം കെ എസ് ചിത്ര |
നം. 4 |
ഗാനം
കനകനിലാവേ തുയിലുണരൂതിലംഗ് |
ഗാനരചയിതാവു് കൈതപ്രം | സംഗീതം എസ് പി വെങ്കടേഷ് | ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര |