ശീതൾ

Sheethal-Actress

ശ്രീകുമാരൻ നായരുടെയും ലളിതാംബികയുടെയും മകളായി പത്തനംതിട്ട ജില്ലയിലെ പന്തളത്ത് ജനിച്ചു. NSS GHS പന്തളം, VGHS നേമം എന്നീ സ്ക്കൂളുകളിലായിരുന്നു ശീതളിന്റെ വിദ്യാഭ്യാസം. തിരുവനന്തപുരം നീരമങ്കര NSS കോളേജിലെ പഠനത്തിനു ശേഷം ബാംഗ്ലൂരിൽ നിന്നും ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം നേടി. റോസ്  ഓഫ് ഷാരോൺ ആർട് ആൻഡ് ക്രാഫ്റ്റ്  ,സ്റ്റിച്ചിങ് സെന്റർ ആൻഡ് ഷഹനാസ് ബ്യൂട്ടി ക്ലിനിക് എന്നീ ബിസിനസ് സ്ഥാപനങ്ങൾ നടത്തിയിരുന്നു.

പ്രശസ്ത നടി സുകുമാരിയുടെ ഫസ്റ്റ് കസിനാണ് ശീതളിന്റെ അച്ഛൻ.1986 -ൽ ബാലചന്ദ്ര മേനോന്റെ വിളംബരം എന്ന സിനിമയിലഭിനയിച്ചു കൊണ്ടാണ് ശീതൾ ചലച്ചിത്ര മേഖലയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് അനശ്വരം, കൗരവർ,മാലയോഗം, ഗസൽ, നിർണ്ണയം എന്നിവയുൾപ്പെടെ പതിനഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ ശീതൾ  ഒരു കുടയും കുഞ്ഞുപെങ്ങളും, ലേഡീസ് ഹോസ്റ്റൽ, വൃത്താന്തം എന്നീ ദൂരദർശൻ സീരിയലുകളുൾപ്പെടയുള്ള സീരിയലുകലിലും അഭിനയിച്ചിരുന്നു. മണ്ണ് എന്ന ഷോർട്ട് ഫിലിമിലും അവർ അഭിനയിച്ചിട്ടുണ്ട്. കൂടാതെ പരസ്യചിത്രങ്ങൾക്ക് വേണ്ടി മോഡലിംഗ് രംഗത്തും പ്രവർത്തിച്ചിരുന്നു.

 ഖത്തറിൽ അദ്ധ്യാപികയായ ശീതൾ ഭർത്താവ് ബെഞ്ചി വർഗ്ഗീസിനും മകൾ ഷാരോൺ ബെഞ്ചിയ്ക്കുമൊപ്പം കുടുംബജീവിതം നയിക്കുന്നു. ഏകദേശം 16 വർഷക്കാലമായി ഖത്തറിലാണ്.