തേവലക്കര ചെല്ലപ്പൻ

Thevalakkara Chellappan
തേവലക്കര ചെല്ലപ്പൻ-സംവിധായകൻ
പ്രശാന്ത്
ചെല്ലപ്പൻ
സംവിധാനം: 8

കൊല്ലത്തെ തേവലക്കര ഗ്രാമത്തിൽ കുഞ്ഞില - കൊച്ചിക്ക ദമ്പതികളുടെ മകനായി ജനനം. പന്തളം പോളിടെക്നിക്കില്‍ 1973ല്‍ പഠിക്കുന്നതിനിടെ സിനിമാമോഹവുമായി കോടമ്പാക്കത്തേക്കു വണ്ടി കയറി. അവസരങ്ങൾക്ക് വേണ്ടിയുള്ള അലച്ചിലിനൊടുവിൽ, നടന്‍ സത്യന്റെ നിര്‍ദേശ പ്രകാരം അന്നത്തെ സൂപ്പര്‍ സംവിധായകന്‍ എം കൃഷ്ണന്‍ നായരുടെ അസിസ്റ്റന്റായി സിനിമയിൽ തുടക്കം. പിന്നീടു ജോഷി, ശശികുമാർ, പി.ജി. വിശ്വംഭരൻ തുടങ്ങി നിരവധി സൂപ്പർഹിറ്റ് മേക്കർമാരുടെ സഹസംവിധായകനായി. ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരുന്നു സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യ സിനിമ. ത്യാഗരാജനെ നായകനാക്കി "വിധിമുറൈ' എന്ന തമിഴ് ചിത്രവും സംവിധാനംചെയ്തു. പ്രശാന്ത് എന്ന പേരിൽ ചലച്ചിത്രങ്ങളും സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. ദീർഘകാലത്തെ വൃക്കരോഗത്തെ തുടർന്ന് ജൂൺ 29, 2015 നു അന്തരിച്ചു.

ഭാര്യ: ഗീത. മക്കൾ: പ്രതിഭ, അനന്തു.