നഗരത്തിൽ സംസാരവിഷയം
രണ്ടു ഫിലിം റിപ്രെസെന്റാറ്റീവ്മാർ ഒരു തിയേറ്ററിലേയ്ക്ക് കൊണ്ടു പോകുന്ന ഫിലിം പെട്ടി മാറി, ഹവാലാ രൂപ നിറച്ച പെട്ടി കൈയ്യിൽ വന്നു ചേരുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങൾ. പണം നഷ്ട്ടപ്പെട്ട ഗുണ്ടകൾ അവരെ പിടിക്കാനും, പിടി കൊടുക്കാതെ അവരിൽ നിന്നും രക്ഷപ്പെടാൻ റിപ്രെസെന്റാറ്റീവ്മാരും നടത്തുന്ന രസകരമായ കളികൾ ആണ് നഗരത്തിൽ സംസാര വിഷയം
Actors & Characters
Actors | Character |
---|---|
സാംസൺ | |
ഗോപി | |
കൃഷ്ണൻകുട്ടി | |
സ്വാമി | |
പാപ്പിച്ചേട്ടൻ | |
സുന്ദരേശൻ | |
വിക്രമൻ | |
ഗോപിയുടെ അച്ഛൻ | |
സരിതയുടെ അച്ഛൻ | |
തിയെറ്ററിന്റെ മാജേനർ | |
മുതലാളി | |
അലക്സ് | |
സൂസന്റെ അങ്കിൾ | |
സരിത | |
സൂസൻ | |
മാലിനി | |
രാജേശ്വരി | |
ഭാരതി | |
സാസന്റെ ആന്റി | |
സുഭാഷിണി | |
Main Crew
കഥ സംഗ്രഹം
ഗോപിനാഥ മേനോൻ എന്ന ഗോപി (ജഗദീഷ് )പത്താം ക്ലാസ്സ് പാസ്സായി ജോലിയൊന്നും ഇല്ലാതെ നാട്ടിൽ അലഞ്ഞു തിരിയുകയാണ്. ഒരു സിനിമ നടൻ ആകണമെന്നാണ് മോഹം. സിനിമ കാണാനും മറ്റു ചിലവുകൾക്കുമായി വീട്ടിലെ പാത്രങ്ങൾ, വിളക്ക് തുടങ്ങിയവ മോഷ്ടിച്ച് വിറ്റ് കാശ് ഉണ്ടാക്കുന്നത് അവന്റെ സ്ഥിരം വരുമാന മാർഗ്ഗം ആണ്. ഇത് അവന്റെ അച്ഛൻ അച്യുതമേനോന് (ജഗന്നാഥ വർമ്മ ) അറിയാം. അമ്മാവന്റെ (കെ പി എ സി സണ്ണി )മകൾ സരിത(ഗീത വിജയൻ )യെ ഇഷ്ട്ടമാണ്. കോളേജ് കുമാരിയായ അവൾക്കും അതിൽ താല്പര്യം ഉണ്ട്. അമ്മാവി(വത്സല മേനോൻ )ക്കും അമ്മ ഭാരതി (തൊടുപുഴ വാസന്തി)യ്ക്കും അതിൽ എതിർപ്പ് ഒന്നും ഇല്ലെങ്കിലും അച്ഛനും അമ്മാവനും അതിനു സമ്മതിക്കില്ല. അച്ഛനും കൂടി അവകാശപ്പെട്ട സ്വത്തു മുഴുവൻ അമ്മാവൻ കൈയ്യടക്കി വച്ചിരിക്കുന്നു എന്ന കോപത്തിൽ അച്ഛൻ കോടതിയിൽ കേസ് നടത്തികൊണ്ടിരിക്കുന്നു. കേസ് നീണ്ടു പോകുന്നത് ഗോപിയുടെയും സരിതയുടെയും പ്രേമത്തിന് തടസ്സങ്ങൾ സൃഷ്ടിച്ചു. ഗോപിയുടെ സുഹൃത്ത് ആണ് സാംസൻ (സിദ്ധിക്ക് ). ആകാംക്ഷ ഫിലിംസ് എന്ന സിനിമ വിതരണക്കമ്പനിയിലെ ഫിലിം റിപ്രെസെന്റാറ്റീവ്.. പലപ്പോഴും ഒരു സിനിമ നിർത്തി, അടുത്ത വലിയ സിനിമ വരുന്നതിന്നു മുൻപുള്ള ഗ്യാപ് സമയത്ത് കളിക്കുന്ന ചെറിയ സിനിമകൾ വിതരണം ചെയ്യുന്ന കമ്പനി. ചെറിയ ബിറ്റ് റീലുകളും അതിൽ ഉൾപ്പെടുത്താറുണ്ട്. ഗ്യാപ് സ്വാമി(ഇന്നസെന്റ് ) ആണ് അതിന്റെ ഉടമസ്ഥൻ ഗോപിയുടെ നിർബന്ധം കാരണം അവന് ഒരു ജോലി അവിടെ വാങ്ങിത്തരാമെന്ന വാഗ്ദാനത്തിൽ സാം അവനെ സ്വാമിയുടെ അടുത്തേയ്ക്ക് കൂട്ടി കൊണ്ടു പോകുന്നു. സിനിമയിലേയ്ക്ക് കടക്കാനുള്ള വാതിൽ തുറന്നു കിട്ടും, ദിവസവും സൗജന്യമായി സിനിമ കാണാൻ കഴിയും എന്നതൊക്കെ ആയിരുന്നു ഗോപിയുടെ മനസ്സിൽ. ഒരു ഗ്രാമ പ്രദേശത്തെ തിയേറ്ററിൽ കളിക്കേണ്ട "ഇക്കിളിയൂട്ടും പെണ്ണ് "എന്ന സിനിമയുടെ ഫിലിം പെട്ടിയുമായി സാമും ഗോപിയും തിരിച്ചു. സ്വാമി ഗോപിക്ക് നൽകിയ ആദ്യത്തെ ജോലി. ബസ്സിന്റെ മുകളിലെ ലഗ്ഗേജ് ട്രേയിൽ നിന്നും പെട്ടി താഴെ ഇറക്കി തിയേറ്റർ വരെ തലയിൽ ചുമന്നു കൊണ്ടു വന്നത് ഗോപി പാപ്പി (കുതിരവട്ടം പപ്പു ) ആണ് തിയേറ്ററിലെ ഓപ്പറേറ്റർ, കൃഷ്ണൻകുട്ടി (ബൈജു) സഹായിയും ചിത്രതിന്റ ഫോട്ടോ കാർഡുകൾ എടുക്കാൻ വേണ്ടി പെട്ടി തുറന്ന അവർ ഞെട്ടി. അതിനകത്തു ഫിലിമിന് പകരം മുഴുവൻ നൂറു രൂപയുടെ നോട്ടുകൾ ആയിരുന്നു.. ബസ്സിൽ നിന്നും പെട്ടി ഇറക്കുമ്പോൾ മാറിയതാവാം ഒരു ചാക്കിൽ രൂപ നോട്ടുകൾ നിറച്ച് തിയേറ്ററിന്റെ പിന്നിൽ ഉള്ള ചെടികൾക്കിടയിൽ മറച്ചു വച്ചു. രാത്രി അതവിടന്ന് മാറ്റാം എന്ന് കരുതി പുറത്തു പോയി ആഹാരം കഴിച്ച് ഒരു ടാക്സി പിടിച്ച് ഗോപിയും സാമും തിയേറ്ററിൽ എത്തി. അവിടെ, രൂപ നഷ്ടപ്പെട്ട ഗുണ്ടാ സംഘം അവരെയും കാത്ത് നിൽപ്പുണ്ടായിരുന്നു ആരുടെയോ സ്കൂട്ടറിൽ പിന്തുടരുന്ന ഗുണ്ടാക്കളിൽ നിന്നും രക്ഷപെട്ട് അവർ എത്തിയത് നഗരത്തിലെ ഒരു ഹോട്ടലിൽ. അവിടെ സാം, തന്റെ സുഹൃത്ത് ജോസ്കുട്ടിയുടെ സഹോദരി സൂസനെ (ചിത്ര ) കാണുന്നു. അവൾ ഹോട്ടലിലെ ഗായിക ആണ്. അവളുടെ സഹായത്തോടെ ഒരു വാൻ കിട്ടി അതിൽ തിയേറ്ററിൽ പോയി ഒളിപ്പിച്ചു വച്ചിരുന്ന ചാക്ക് ഹോട്ടലിൽ കൊണ്ടു വന്നു. അപ്രതീക്ഷിതമായ ഒരു ഷോക്ക് ആണ് ആ ചാക്ക് കെട്ടിൽ ഉണ്ടായിരുന്നത്. നോട്ട് കേട്ടുകളല്ല പകരം പാപ്പിയുടെ മൃതദേഹം ആയിരുന്നു അതിനുള്ളിൽ. ഹോട്ടൽ മാനേജർ അലക്സ് (ശിവജി) അപ്പോൾ സൂസന്റെ മുറിയിലെയ്ക്ക് വരുന്നു. ഗോപിയും സാമും കുളിമുറിയിൽ ഒളിച്ചു അലക്സ് വന്നത് ദുരുദ്ദേശത്തോടെ ആയിരുന്നു സൂസനെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുന്ന അയാളിൽ നിന്നും രക്ഷപെടാൻ സൂസൻ അയാളെ കത്തി കൊണ്ട് കുത്തുന്നു ഇനി അവിടെ നിന്നാൽ ആപത്താണെന്ന് മനസ്സിലാക്കി പാപ്പിയുടെ ശവശരീരം ഒരു സൂട്കേസ്സിൽ ആക്കി അതും കൊണ്ട് അവർ മൂന്നു പേരും വാനിൽ രക്ഷപെട്ടു. പാപ്പിയുടെ മൃതദേഹം എവിടെയെങ്കിലും ഒഴിവാക്കണമെന്നതായിരുന്നു ഉദ്ദേശം വഴിയിൽ പോലീസ് പരിശോധന ഉണ്ടായിരുന്നു അതിൽ നിന്നും രക്ഷപെടാൻ ഗോപി ഒരു അടവ് പ്രയോഗിച്ചത് പോലീസ്കാരുടെ സ്നേഹത്തിന് അവൻ കാരണഭൂതനായി. പെട്ടന്ന് ഗുണ്ടകൾ അവരെ വളയുന്നു. രൂപ സുട്ട്കേസ്സിൽ ആണെന്ന് ഗോപി പറഞ്ഞപ്പോൾ അവർ അത് ബലം പ്രയോഗിച്ചു കൈക്കലാക്കി കൊണ്ടു പോയി അങ്ങനെ പാപ്പിയുടെ ശവശരീരം ഒഴിവാക്കി കിട്ടി. ഗുണ്ടകളുടെ തലവൻ വിക്രം (കീരിക്കാടൻ ജോസ് ) ഒരു ഹവാലാ ഇടപാട്കാരൻ ആണ് അയാളുടെ ഒരു കസ്റ്റമറിന്റെ 40 ലക്ഷം രൂപ കൊണ്ടുപോകുമ്പോഴാണ് നഷ്ട്ടപെട്ട് അത് സാമിന്റെയും ഗോപിയുടെയും കയ്യിൽ ചെന്നു പെടുന്നത് വിക്രം, സൂട്കേസിൽ പാപ്പിയുടെ ശവശരീരം കണ്ട് കോപാകുലനായി അത് ഒരു ഫിലിം പെട്ടിയിലാക്കി ആകാംഷ ഫിലിംസിന്റെ വാതിൽക്കൽ കൊണ്ടു വച്ചു. പോലീസ് അവിടെ എത്തി കേസ് എടുത്തു സംശയാലുക്കളായ സാമിനെയും ഗോപിയെയും തിരയാൻ തുടങ്ങി. നിരപരാധിത്വം തെളിയിക്കാൻ യഥാർത്ഥ കുറ്റവാളിയെ കണ്ടു പിടിക്കേണ്ട ചുമതല സാമിന്റെയും ഗോപിയുടെയും ചുമലിലായി ഒരു പക്ഷെ വിക്രം ആയിരിക്കുമോ ഈ കൊലപാതകത്തിനു പിന്നിൽ. ആ രഹസ്യം അറിയാൻ വേണ്ടി വിക്രമിന്റെ കുട്ടിക്കാലത്തു കാണാതെ പോയ അനുജൻ താനാണെന്ന് അയാളെ വിശ്വസിപ്പിച്ച് ഗോപി അയാളുടെ വീട്ടിൽ കടന്നു പറ്റി. ചില ദിവസങ്ങൾക്കുള്ളിൽ വിക്രമിന് ഈ കൊലപാതകവുമായി ഒരു ബന്ധവും ഇല്ലെന്ന് മനസ്സിലാക്കി അപ്പോൾ വേറെ ആര്. പാപ്പിയുടെ സഹായി കൃഷ്ണൻ കുട്ടിയോട് ചോദിച്ചാൽ വിവരങ്ങൾ എന്തെങ്കിലും ചോർത്തിഎടുക്കാൻ കഴിയുമെന്ന് കരുതി അവനെ കാണാൻ പോയി. ആർഭാട ജീവിതം നയിക്കുന്ന അവനെ കണ്ട് സാമും ഗോപിയും അവനെ സംശയിച്ചു വിലകൂടിയ മദ്യം ബാറിലിരുന്ന് കൂട്ടുകാരോടൊപ്പം കഴിക്കുന്ന അവൻ സംസാരിക്കുന്നത് ഒളിഞ്ഞിരുന്ന കേട്ട ഗോപിക്ക് മനസ്സിലായി പാപ്പിയെ കൊന്നത് ഇവൻ തന്നെ ഗോപിയും സാമും തന്ത്ര പൂർവ്വം അവനെ അടിച്ച് ചോദ്യം ചെയ്തപ്പോൾ സത്യം അവൻ പറഞ്ഞു. രൂപ നിറച്ച ചാക്ക് കേട്ട് സാം കൊണ്ടു പോകുന്നത് പാപ്പി കണ്ടു. അത് കൊണ്ട് അതിൽ എന്താണെന്ന് അറിയാൻ പാപ്പിയും കൃഷ്ണൻ കുട്ടിയും പോയി നോക്കി. അത് നിറയെ രൂപ ആണെന്ന് മനസ്സിലായപ്പോൾ പണത്തിനു വേണ്ടി അവർ തമ്മിൽ തർക്കവും സംഘട്ടനവുമുണ്ടായി. അപ്പോൾ കൃഷ്ണൻ കുട്ടി പാപ്പിയെ കല്ല് കൊണ്ട് തലയ്കടിച്ചു കൊന്നു രൂപ ഒളിപ്പിച്ചു വച്ച സ്ഥലം അവൻ കാട്ടി കൊടുത്തു അത് എടുക്കുമ്പോൾ വിക്രമും കൂട്ടുകാരും അവിടെ എത്തി. തുടർന്നുണ്ടാകുന്നു അടിപിടി, സംഘട്ടനം പണത്തിനു വേണ്ടി. പോലീസ് എത്തി വിക്രം കൃഷ്ണൻ കുട്ടി എന്നിവരെ അറസ്റ്റ് ചെയ്യുന്നു. ഗ്യാപ് സ്വാമി ഈ സംഭവം സിനിമ ആക്കുന്ന നിർമ്മാതാവിനോടൊപ്പം വന്ന് ഗോപിക്ക് ഒരു വേഷം ആ സിനിമയിൽ ഉണ്ടെന്ന സന്തോഷ വാർത്ത അവനെ അറിയിക്കുന്നു
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഒരു തങ്കത്താരം മിന്നും മായാനഗരിയിൽ |
ബിച്ചു തിരുമല | ജോൺസൺ | ഉണ്ണി മേനോൻ |
2 |
കനകതാരമേ ഉണരൂ മദനയാമമായ് |
ബിച്ചു തിരുമല | ജോൺസൺ | കെ എസ് ചിത്ര, കൃഷ്ണചന്ദ്രൻ |