ഒരു തങ്കത്താരം മിന്നും മായാനഗരിയിൽ
ഏഹേ ... ആഹാ ...
ലാലലലാ.... ലാലലലാ... ഉം ....
ഒരു തങ്കത്താരം മിന്നും മായാനഗരിയിൽ
ഒരു തങ്കത്താരം മിന്നും മായാനഗരിയിൽ
പൊഴിയുന്നു മുത്തും പൊന്നും മന്ത്രപ്പുലരിയിൽ
വരവായി രാജാ പനിനീർപ്പൂ റോജാ ഇതിലേ
ഞൊറി മാടിയ പൊൻ ചിറകുള്ളൊരു തേരിൽ
ആഹാ ജാലം ജാലംമോഹസാഗരം
ഒരു തങ്കത്താരം മിന്നും മായാനഗരിയിൽ
പൊഴിയുന്നു മുത്തും പൊന്നും മന്ത്രപ്പുലരിയിൽ
തരുണീ മനസ്സുകൾ ആരാധനയാൽ നിറയും ലഹരിയിൽ ആറാടും
ആ...ആ...ആ...
നറുവെണ്ണയിലെ താമരനൂലായ് അലിയാം പ്രണയിനി വന്നാലും
സാഗര നീലിമ മിഴിയിൽ ചോരും
സാഗര നീലിമ മിഴിയിൽ ചോരും
മതിമുഖി വരൂ സഖി ചാരെ
കൊമ്പു കുഴലമ്പാരി പഞ്ചാരി മേളങ്ങൾ
പന്തലിടുമെമ്പാടും സന്തോഷക്കാലങ്ങൾ
കോടിപതിമാർ ദിനം തേടിവരുമെങ്കിലും
ഒരു നേരിയ പുഞ്ചിരി ഏകിടും എന്നാളും
ഒരു തങ്കത്താരം മിന്നും മായാനഗരിയിൽ
പൊഴിയുന്നു മുത്തും പൊന്നും മന്ത്രപ്പുലരിയിൽ
ന്നാധിമന്നൻ രാജാധിരാജൻ വീരാളിയിൽ വീരനായ് തിരശ്ശീലകളിൽ
ശൃംഗാരക്കാതൽ സംഗീത പൈതൽയുവകോമളനായകൻ വിലസും പല നാൾ
നാളെയുടെ പൂക്കാലം പന്താടും താരകമായ്
നാടിനൊരു നേതാവായ് ഭാവിയിലീ കാലടികൾ
പിന്തുടരുമായിരം സുന്ദരവിഭാവനം
കനിയായിടും ആയതിനെന്തിനു സന്ദേഹം
ഒരു തങ്കത്താരം മിന്നും മായാനഗരിയിൽ
പൊഴിയുന്നു മുത്തും പൊന്നും മന്ത്രപ്പുലരിയിൽ
വരവായി രാജാ പനിനീർപ്പൂ റോജാ ഇതിലേ
ഞൊറി മാടിയ പൊൻ ചിറകുള്ളൊരു തേരിൽ
ആഹാ ജാലം ജാലംമോഹസാഗരം
ഒരു തങ്കത്താരം മിന്നും മായാനഗരിയിൽ
പൊഴിയുന്നു മുത്തും പൊന്നും മന്ത്രപ്പുലരിയിൽ