പ്രതാപൻ

Prathapan

ചങ്ങനാശ്ശേരി സ്വദേശിയായ പ്രതാപന് ഫോട്ടോഗ്രഫിയുടെ ആദ്യ പാഠങ്ങൾ ലഭിച്ചത് ഫോട്ടോഗ്രാഫറായിരുന്ന മുത്തച്ഛനിൽ നിന്നായിരുന്നു. ചെറുപ്പകാലത്ത് തന്നെ പെയിന്റിംഗിനു നിരവധി സമ്മാനങ്ങൾ നേടിയ പ്രതാപന്, സ്റ്റിൽ ഫോട്ടോഗ്രാഫിയിലും പല സമ്മാനങ്ങളും ലഭിച്ചു. പല വിദേശ നേച്ചർ, ലൈഫ് മാഗസിനുകളിൽ പ്രതാപൻ എടുത്ത  പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി എസ് നായരുടെ ചിത്രത്തിൽ വിപിൻദാസിന്റെ സഹായിയായാണ് പ്രതാപൻ ചലച്ചിത്ര രംഗത്ത് എത്തുന്നത്. തുടർന്നു സ്വതന്ത്ര ഛായാഗ്രാഹകൻ ആയത് ശിവപ്രസാദിന്റെ 'സൈരന്ധ്രി' എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് ചാമ്പ്യൻ തോമസ്, മൂക്കില്ലാ രാജ്യത്ത്, അന്നക്കുട്ടി കോടമ്പക്കം വിളിക്കുന്നു, അപൂർവം ചിലർ, നഗരത്തിൽ സംസാരവിഷയം, സുന്ദരിക്കാക്ക, ഊട്ടിപ്പട്ടണം, അയലത്തെ  അദ്ദേഹം,ആചാര്യൻ, ചകോരം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. ഇടക്കാലത്ത് മിനി സ്കീനിലും സജീവമായിരുന്ന പ്രതാപൻ, സ്കൂട്ടർ, തിരശ്ശീലക്കു പിന്നിൽ, മോഹപക്ഷികൾ, തപസ്യ, കുതിരകൾ തുടങ്ങിയ സീരിയലുകളിലും സഹകരിച്ചു. ഒട്ടനവധി പരസ്യ ചിത്രങ്ങളും, റബ്ബർ ബോർഡ് പോലെയുള്ള സർക്കാർ ഏജൻസികൾക്കു വേണ്ടിയുള്ള പരസ്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്.