അപൂർവ്വം ചിലർ
കൈക്കൂലി കൊടുത്ത് കാര്യങ്ങൾ സാധിച്ചെടുക്കുന്ന ഒരു കോൺട്രാക്ടറും സത്യസന്ധനായ, അഴിമതി ഇല്ലാത്ത ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനും തമ്മിലുള്ള പോരാട്ടം. അതാണ് അപൂർവ്വം ചിലർ.
പോസ്ടറിനു നന്ദി Rajagopal Chengannur
Actors & Characters
Actors | Character |
---|---|
ബോബി പുന്നൂസ് | |
ബെന്നി | |
ഇടനിലം പത്രോസ് | |
സുബ്രമണ്യൻ | |
ശങ്കരവാര്യർ | |
മാത്തുക്കുട്ടി | |
രാജൻ | |
കൃഷ്ണൻ നായർ | |
സുരേഷ് കുമാർ | |
ചന്ദ്രൻ | |
ആനി | |
ഹേമ | |
സാറാമ്മ | |
മേരിക്കുട്ടി | |
സരോജം | |
രാജു | |
പുന്നൂസ് | |
ഹംസ | |
Main Crew
കഥ സംഗ്രഹം
ഗവണ്മെന്റ് കോൺട്രാക്ടർ "ഇടനിലം പത്രോസ് " (ഇന്നസെന്റ് ). എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം എന്ന ഒരു ചിന്തയെ ഉള്ളു. കൈക്കൂലി നൽകി ഗവണ്മെന്റ് ഉദ്യോഗസ്ഥരെ പാട്ടിലാക്കി കാര്യം സാധിച്ചെടുക്കുന്നതിൽ വിരുതൻ. ഓരോ തെറ്റ് ചെയ്യുമ്പോഴും അവന്റെ ഉള്ളിൽ നിന്നും കർത്താവ് ശാസിക്കുന്നതായി അവന് തോന്നും. അവൻ കർത്താവിനോട് സംസാരിക്കും.
മേരിക്കുട്ടി (കെ പി എ സി ലളിത) ഭർത്താവിന് അനുയോജ്യയായ ഭാര്യ. ഭർത്താവിനെ പോലെ തന്നെ പണം ആണ് വലുത് എന്ന് ചിന്തിക്കുന്ന, മറ്റുള്ളവരെ പുച്ഛത്തോടെ നോക്കുന്ന, വാക്കുകൾ കൊണ്ട് നോവിപ്പിക്കുന്ന വീട്ടമ്മ. മകൻ രാജു (മനു വർമ്മ) ജോലിയും തൊഴിലും ഇല്ല. ഏതോ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകൻ ആണ്. പണപ്പിരിവ്, അച്ഛന്റെ പണം മോഷ്ടിക്കൽ, അടിപിടി ഇതൊക്കെയാണ് സ്ഥിരം പരിപാടി. മകൾ ആനി (പാർവതി) ആ വീട്ടിലെ മറ്റു മൂന്നു പേരിൽ നിന്നും വ്യത്യസ്തയായവൾ. പണം അല്ല, സ്നേഹം ആണ് വലുത് എന്ന് വിശ്വസിക്കുന്നവൾ. എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്നവൾ.
പത്രോസിന്റെ പി എ എന്ന് സ്വയം പറഞ്ഞു നടക്കുന്ന സുബ്രഹ്മണി (ജഗദീഷ് ) ആണ് സർക്കാർ ഓഫീസുകളിൽ പണം എത്തിക്കുന്നതും മറ്റു കാര്യങ്ങൾ നോക്കുന്നതും. ചുരുക്കി പറഞ്ഞാൽ പത്രോസിന്റെ മനഃസൂക്ഷിപ്പുകാരൻ. പത്രോസിന്റെ ഏറ്റവും വലിയ തലവേദനയാണ് ശങ്കര വാര്യർ(ജഗതി). സർക്കാർ ഓഫീസിലെ സൂപ്രണ്ട്. ഇദ്ദേഹത്തിന്റെ കയ്യിൽ എത്തുന്ന പത്രോസിന്റെ ഒരു ഫയലും മുന്നോട്ട് നീങ്ങാറില്ല. സത്യസന്ധനായ, യാതൊരു പ്രലോഭനങ്ങൾക്കും വഴങ്ങാത്ത വാര്യർ കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് പത്രോസിന്. മറ്റു പലരുടെയും ഫയലുകൾ നീക്കാമെന്ന വാഗ്ദാനത്തിൽ പത്രോസ് അവരിൽ നിന്നെല്ലാം പണം വാങ്ങിയിട്ടുണ്ട്. പക്ഷെ വാര്യർ സഹകരിക്കാത്തത് കൊണ്ട് അയാൾ ആകെ കലിപ്പിലാണ്. വാര്യർ പത്രോസിന്റെ അയൽവാസി കൂടിയാണ്. വാര്യരുടെ ഭാര്യ സരോജം (കവിയൂർ പൊന്നമ്മ ), മെഡിസിന് പഠിക്കുന്ന മകൻ സുരേഷ് (സായികുമാർ ), കല്യാണ പ്രായമായ മകൾ ഹേമ (ഉഷ ) എല്ലാവരും പത്രോസിന്റെ കുടുംബവുമായി അടുത്ത സ്നേഹബന്ധമുള്ളവരാണ്, പ്രത്യേകിച്ചും ആനിയുമായി. അവൾ കൂടുതൽ സമയവും വാര്യരുടെ വീട്ടിൽ ആണ് ചെലവിടുന്നത്.
പത്രോസിന്റെ ഡ്രൈവർ മത്തായി(മാള) അയാളുടെ സന്തത സഹചാരിയാണ്. എഞ്ചിനീയർ രാജന്(മാമുക്കോയ) കാശിനോടുള്ള ആർത്തി അധികം ആണെന്ന് പത്രോസ് മനസ്സിലാക്കി. എന്ത് ചെയ്യാം കൈക്കൂലി കൊടുത്തില്ലെങ്കിൽ പണി നിറുത്തിക്കും, സിമെന്റ് ചാക്കുകൾ എണ്ണി നോക്കും. രാജനെ എങ്ങനെ തളച്ചിടാം എന്ന് പത്രോസ് ആലോചിച്ചു. കാറിൽ വരുമ്പോൾ ദൂരെ ബസ് സ്റ്റാൻഡിൽ നിൽക്കുന്ന സുഹൃത്ത് കൃഷ്ണൻ നായരെ (പറവൂർ ഭരതൻ ) പത്രോസ് ശ്രദ്ധിക്കുകയുണ്ടായി. ഡ്രൈവർ മത്തായിയോട് കാർ തിരിച്ചു വിടാൻ പറഞ്ഞു. അല്ലെങ്കിൽ കൃഷ്ണൻ നായരെ കാറിൽ കയറ്റേണ്ടി വരും. അപ്പോൾ സുബ്രഹ്മണി പറഞ്ഞു, പുതിയ ആന്റി കറപ്ഷൻ സി എ, കൃഷ്ണൻ നായരുടെ മകളുടെ ഭർത്താവ് ആണെന്ന്. അത് കേട്ടതും കാർ തിരിച്ചു വിടാൻ പത്രോസ് ആവശ്യപ്പെട്ടു. വേണ്ട എന്ന് ആവർത്തിച്ചു പറഞ്ഞിട്ടും കേൾക്കാതെ കൃഷ്ണൻ നായരെ കാറിൽ കയറ്റി ബാറിൽ കൊണ്ടു പോയി സൽക്കരിച്ചു. കൃഷ്ണൻ നായരുടെ സഹായത്തോടെ എഞ്ചിനീയർ രാജന്റെ വീട്ടിൽ ആന്റി കറപ്ഷൻ റെയ്ഡ് നടത്തി. അയാളുടെ പേരിൽ കേസ് ചാർജ് ചെയ്യപ്പെട്ടു. അങ്ങനെ രാജൻ, കേസിൽ നിന്നും രക്ഷപ്പെടാൻ പത്രോസിന്റെ സഹായം തേടി എത്തി.
സുരേഷ് തന്റെ പരിചയത്തിലുള്ള ഒരു സുഹൃത്തിന്റെ വിവാഹാലോചന കൊണ്ടു വന്നു ഹേമയ്ക്ക്. പെണ്ണും ചെറുക്കനും കണ്ടു, ഇഷ്ടമായി, കല്യാണം നിശ്ചയിക്കപ്പെട്ടു. കല്യാണം ഒരു കാരണമായി പറഞ്ഞ് പത്രോസ് ധന സഹായവുമായി വാര്യരെ ചെന്നു കണ്ടു. ഉദ്ദേശം കൈക്കൂലി തന്നെ. പക്ഷെ വാര്യർ അത് സ്വീകരിച്ചില്ല. വാര്യർ മറ്റൊരു സുഹൃത്ത് ആയ ഹംസയുടെ കയ്യിൽ നിന്നും കല്യാണത്തിനു കടം വാങ്ങുന്നുണ്ടെന്ന് മനസ്സിലാക്കി അൽപ്പം നിരാശയോടെയാണ് പത്രോസ് മടങ്ങിയത്. ഹേമയുടെ വിവാഹം കഴിഞ്ഞതോടെ അവളുടെ സമപ്രായക്കാരിയായ ആനിയുടെ വിവാഹത്തേക്കുറിച്ച് പത്രോസ് ചിന്തിച്ചു തുടങ്ങി. ആർ ടി ഓ ആയി ജോലി ചെയ്യുന്ന ടി ടി പുന്നൂസി(ഒടുവിൽ ഉണ്ണികൃഷ്ണൻ )ന്റെ മകൻ ബോബി പുന്നൂസിനെയാണ് (അശോകൻ ) പത്രോസ്, മകൾ ആനിക്ക് വേണ്ടി വരനായി തെരഞ്ഞെടുത്തത്. ആർ ടി ഓ ആയത് കൊണ്ട് ധാരാളം പണം സാമ്പാദിച്ചിട്ടുണ്ടാകും എന്നതായിരുന്നു അയാൾ കണക്കു കൂട്ടിയത്. പുന്നൂസ് വരദക്ഷിണയായി ഒരു പാട് ആവശ്യപ്പെട്ടത് കൊണ്ട് ആ ആലോചനയുമായി മുന്നോട്ട് പോയില്ല. പക്ഷെ മകൾ ബെന്നി (ഗണേഷ് കുമാർ )എന്ന യുവാവുമായി പ്രണയത്തിലാണെന്ന് അറിഞ്ഞ പത്രോസ്, ബോബിയുമായുള്ള വിവാഹത്തിന് സമ്മതിച്ചു. മനസ്സമ്മതം നടക്കുന്ന വേളയിൽ ബെന്നി സുഹൃത്ത് സുരേഷുമൊരുമിച്ച് പള്ളിയിൽ പോയി അച്ഛനോട് കാര്യം പറഞ്ഞു. ആനി തനിക്ക് ബെന്നിയെ ആണ് ഇഷ്ടമെന്ന് പറഞ്ഞതോടെ ആ വിവാഹം മുടങ്ങി. ആനിയും ബെന്നിയും രജിസ്റ്റർ വിവാഹം കഴിച്ചു.
രാജൻ ഇനി കൈക്കൂലി വാങ്ങുകയില്ല എന്ന് പറഞ്ഞത് പത്രോസിന് പ്രശ്നമായി. നിരാശനും കോപാകുലനുമായ അയാൾ വാര്യരിലേയ്ക്ക് ശ്രദ്ധ തിരിച്ചു. ഹംസയെ കൊണ്ട് വാര്യർക്ക് കൊടുത്ത കടം മടക്കി വാങ്ങാൻ നിർബന്ധിച്ചു. ഗത്യന്തരമില്ലാതെ സരോജം മേരിക്കുട്ടിയിൽ നിന്നും രൂപ കടം വാങ്ങി ഹംസയ്ക്ക് നൽകി. പത്രോസ് ഓഫീസിൽ പോയി വാര്യരോട് ഫയൽ ക്ലിയർ ചെയ്യാൻ ആവശ്യപ്പെട്ടു. മറുത്തു പറഞ്ഞ വാര്യരോട് മേരിക്കുട്ടി നൽകിയ പണം കൈക്കൂലി ആണെന്ന് പത്രോസ് അവകാശപ്പെട്ടു. ദേഷ്യം പിടിച്ച വാര്യർ പത്രോസിനെ ശകാരിച്ച് പുറത്തു കടക്കാൻ ആജ്ഞാപിച്ചു. അപമാനിതനായി പത്രോസ് പുറത്തു പോയി. താൻ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കി അയാളോട് മാപ്പ് പറയാൻ ശ്രമിച്ച വാര്യരെ സുരേഷും സരോജവും തടഞ്ഞു. എന്നാൽ നോവിക്കപ്പെട്ട പത്രോസ് അതേ ഓഫീസിലെ വിശ്വസ്തനായ ഒരു പ്യൂൺ വഴി വാര്യരുടെ മേശയിൽ പണം ഒളിപ്പിച്ചു വച്ച് അയാളെ ആന്റി കറപ്ഷൻക്കാരെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചു പ്രതികാരം വീട്ടി.
സുരേഷ് ഡോക്ടർ ആയി ആ നാട്ടിലെ സർക്കാർ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. ബെന്നിയോടുള്ള പക വീട്ടാനായി കുറെ ഗുണ്ടകളെ ഏർപ്പാടാക്കി പത്രോസ്. അവന്റെ കയ്യും കാലും തല്ലി ഒടിച്ച് കുറച്ചു ദിവസം കിടപ്പിലാക്കണം എന്ന് നിർദ്ദേശം നൽകി. രാത്രി കാറിൽ മടങ്ങുമ്പോൾ പിറ്റേ ദിവസത്തെ ബന്ദിനു വേണ്ടി റോഡ് ഗതാഗതം തടയാൻ രാഷ്ട്രീയ പാർട്ടിക്കാർ റോഡിൽ വച്ചിരുന്ന കല്ലുകളിൽ തട്ടി അയാളുടെ കാർ മറിഞ്ഞു.
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ചെന്താരം പൂത്തു |
കൈതപ്രം | ജോൺസൺ | സുജാത മോഹൻ |
2 |
സകലമാന പുകിലുമേറുമൊരു |
കൈതപ്രം | ജോൺസൺ | എം ജി ശ്രീകുമാർ |