വി പി കൃഷ്ണൻ

V P Krishnan

പ്രശസ്ത സിനിമാ ചിത്രസംയോജകനാണ് വി പി കൃഷ്ണൻ. 1930 മെയ് 2 -ന് ജനിച്ച കൃഷ്ണൻ 1964 -ൽ സ്കൂൾ മാസ്റ്റർ എന്ന സിനിമയിൽ അസോസിയേറ്റ് എഡിറ്ററായിട്ടാണ് ചലച്ചിത്രരംഗത്ത് തുടക്കം കുറിയ്ക്കുന്നത്.1966 -ൽ മേയർ നായർ എന്ന സിനിമയിലൂടെ വി പി കൃഷ്ണൻ സ്വതന്ത്ര എഡിറ്ററായി. തുടർന്ന് നിരവധി മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ചിത്രങ്ങൾക്ക് എഡിറ്ററായി പ്രവർത്തിച്ചു. 

നൃത്തശാലഅയലത്തെ സുന്ദരിപിക്‌നിക്സത്യവാൻ സാവിത്രിശരപഞ്ജരംമൂന്നാംമുറഒരു സി ബി ഐ ഡയറിക്കുറിപ്പ്അധിപൻ എന്നിവ വി പി കൃഷ്ണൻ എഡിറ്റിംഗ് നിർവഹിച്ച മലയാള സിനിമകളിൽ ചിലതാണ്. Magaadu എന്ന തെലുഗു ചിത്രത്തിന്റെ എഡിറ്റിംഗിന്  ആന്ധ്ര സർക്കാറിന്റെ മികച്ച എഡിറ്റർക്കുള്ള നന്ദി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. കൃഷ്ണൻ അവസാനമായി എഡിറ്റിംഗ് നിർവഹിച്ചത് 1995 -ൽ പുറത്തിറങ്ങിയ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന ചിത്രത്തിലായിരുന്നു. ഇന്ത്യയിലെ അഞ്ച് ഭാഷകളിലും പ്രവർത്തിച്ച ചുരുക്കം ചില എഡിറ്റർമാരിൽ ഒരാളായ വി പി കൃഷ്ണൻ 1996 ഒക്ടോബർ 13 -ന് അന്തരിച്ചു.