ഒരു അഭിഭാഷകന്റെ കേസ് ഡയറി
ഒരു കൊലക്കേസിലെ യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ പോലീസും പബ്ലിക് പോസിക്യൂട്ടറും ചേർന്ന് വ്യാജസാക്ഷികളെ നിരത്തി ഒരു യുവാവിനെ കുടുക്കുന്നു. ജീവപര്യന്തം ശിക്ഷ കിട്ടിയ അയാളെ രക്ഷിക്കാൻ ഒരു വക്കീൽ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
കുരുവിള അനിയൻ കുരുവിള | |
മാണി കുരുവിള | |
എസ് ഐ ബാലൻ | |
സീത | |
ശാലിനി | |
ജഗദീഷ് ടി. നമ്പ്യാർ | |
ഇന്ദു | |
ഉണ്ണി തമ്പുരാൻ | |
അഡ്വ. രാമവർമ്മ തമ്പുരാൻ | |
എസ് പി സുഗുണപാൽ | |
കുട്ടൻ | |
സി ഐ രാജൻ | |
ദീനാമ്മ/അന്നമ്മ | |
പൊതുവാൾ | |
ബാഹുലേയൻ | |
അക്കാമ്മയുടെ പി എ | |
ഡി വൈ എസ് പി വിൽസൺ | |
അക്കാമ്മ | |
ബ്രോക്കർ | |
നാണിയമ്മ | |
സീതയുടെ അമ്മ | |
സബ് ഇൻസ്പെക്ടർ | |
ജഡ്ജ് | |
Main Crew
കഥ സംഗ്രഹം
കോവിലകത്തെ ജോലിക്കാരിയായ സീതയുടെ മൃതദേഹം കോവിലകം വക കുളത്തിൽ നിന്നു കണ്ടെടുക്കുന്നു. മൃതദേഹത്തിൽ ബലാൽസംഗം നടന്നതിൻ്റെ ലക്ഷണങ്ങളുണ്ട്. കേസിൻ്റെ അന്വേഷണം DySP വിൽസണും സംഘവും ഏറ്റെടുക്കുന്നു. കേസുകൾ അട്ടിമറിക്കുന്നതിൽ കുപ്രസിദ്ധനായ എസ് പി സുഗുണപാലനാണ് കേസിൻ്റെ മേൽനോട്ടം. കോവിലകത്തെ ഉണ്ണിത്തമ്പുരാനാണ് സീതയെ കൊന്നത് എന്ന മട്ടിൽ വാർത്ത പരക്കുന്നു. ബാഹുലേയൻ എന്നൊരാളിൻ്റെ നേതൃത്വത്തിൽ പൗരസമിതിക്കാർ ഉണ്ണിയുടെ അറസ്റ്റിനായി പ്രക്ഷോഭം തുടങ്ങുന്നു. കൃത്യമായ അന്വേഷണങ്ങളൊന്നും നടത്താതെ ഒരു രാത്രിയിൽ ഉണ്ണിയെ വിൽസൺ അറസ്റ്റ് ചെയ്യുന്നു. ഉണ്ണിയുടെ സഹോദരി ഇന്ദുവിനും അമ്മാവൻ അഡ്വ.രാമവർമ്മയ്ക്കും തിടുക്കപ്പെട്ടുള്ള പോലീസ് നടപടിയിൽ സംശയമുണ്ട്.
പ്രശസ്തനായ അഡ്വക്കേറ്റ് അനിയൻ കുരുവിളയാണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ. സുഗുണപാലൻ നേരത്തെ തന്നെ കുരുവിളയുമായി അത്ര നല്ല ബന്ധത്തിലല്ല. കേസ് ഡയറി പരിശോധിക്കുന്ന കുരുവിള തനിക്ക് സാക്ഷികളെ നേരിട്ടു കണ്ട് സംസാരിക്കണമെന്ന് സുഗുണപാലനോടു പറയുന്നു.
ഇതിനിടയിൽ, കുരുവിളയെ യാദൃച്ഛികമായി കാണുന്ന DySP രാജനും SI ബാലനും, ഉണ്ണിയെ പ്രതിയാക്കിയതിൽ ദുരൂഹതയുണ്ടെന്ന് അയാളോട് പറയുന്നു. സാക്ഷികളെ ചോദ്യം ചെയ്യുന്ന കുരുവിളയ്ക്ക് അവരെ മുഴുവൻ സാക്ഷിപ്പട്ടികയിൽ വ്യാജമായി ചേർത്തതാണെന്നു ബോധ്യമാവുന്നു. അതിനെപ്പറ്റി സുഗുണപാലനുമായി അയാൾ തർക്കിക്കുന്നു. തുടർന്ന്, സുഗുണപാലൻ തൻ്റെ സ്വാധീനവും നിയമത്തിലെ വകുപ്പുകളും ഉപയോഗിക്കുന്നതോടെ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ജഗദീഷ് ടി നമ്പ്യാരെ സർക്കാർ നിയമിക്കുന്നു.
കുരുവിള പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ച് ഉണ്ണിയുടെ വക്കാലത്ത് ഏറ്റെടുക്കുന്നു. എന്നാൽ സെഷൻസ് കോടതിയിൽ ഒരു കള്ളസാക്ഷിയുടെ ബലത്തിൽ നമ്പ്യാർ കേസ് ജയിക്കുന്നു; ഉണ്ണിക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിക്കുന്നു. ഹൈക്കോടതിയിൽ അപ്പീൽ പോകാൻ കുരുവിളയും ഉണ്ണിയുടെ കുടുംബവും തീരുമാനിക്കുന്നു.
LIC ഏജൻറായ ശാലിനി മനോരോഗിയായ ചേച്ചി ബിന്ദുവുമായി മനോരോഗാശുപത്രിയിലെത്തുന്നു. പെട്ടെന്ന് ബിന്ദു ശാലിനിയുടെ കണ്ണ് വെട്ടിച്ച് ഓടിപ്പോകുന്നു. യാദൃച്ഛികമായി ആ കാഴ്ച കാണുന്ന, ശാലിനിയെ നേരത്തേ അറിയാവുന്ന കുരുവിള ബിന്ദുവിനെ പിടികൂടാൻ ശാലിനിയെ സഹായിക്കുന്നു. ശാലിനി ബിന്ദുവിൻ്റെ ഇപ്പോഴത്തെ അവസ്ഥയുടെ കാരണം പറയുന്നു.
കുറെക്കാലം മുൻപ് ഭർത്താവുമൊത്ത് രാത്രിസിനിമ കഴിഞ്ഞു വരുന്ന ബിന്ദുവിനെ ചില യുവാക്കൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുന്നു. തുടർന്ന് ബിന്ദു മനോരോഗലക്ഷണങ്ങൾ കാണിക്കുന്നു. സുഗുണപാലൻ വീട്ടിലെത്തി ബിന്ദുവിൻ്റെ ഭർത്താവിനെ സ്വാധീനിച്ച് കേസ് ഇല്ലാതാക്കുന്നു. തുടർന്ന് ഭർത്താവ് ബിന്ദുവിനെ ഉപേക്ഷിച്ച് അമേരിക്കയ്ക്ക് പോകുന്നു.
ഉണ്ണിയുടെ കേസിലെയും ബിന്ദുവിൻ്റെ കേസിലെയും പ്രതികൾ ഒന്നാണോ എന്ന് ബാലനും മറ്റും സംശയിക്കുന്നു. പക്ഷേ അത്തരം സംശയങ്ങൾ കൊണ്ടു മാത്രം ഉണ്ണിയെ രക്ഷിക്കാൻ കഴിയില്ല എന്ന് കുരുവിള പറയുന്നു. ഉണ്ണിയുടെ കേസ് പുനർവിചാരണ നടക്കണമെങ്കിൽ ശക്തമായ തെളിവുകൾ വേണമെന്ന് അയാൾ സൂചിപ്പിക്കുന്നു. അതിനുള്ള വഴിയായി കുരുവിള കാണുന്നത്, സുഗുണപാലന് ഉണ്ണിയുടെ കേസിലുള്ള അവിഹിത താത്പര്യം കണ്ടു പിടിക്കാൻ പത്രത്തിൽ, സീതക്കൊലക്കേസ് പോലീസ് കെട്ടിച്ചമതാണെന്ന മട്ടിൽ വാർത്തകൾ വരുത്തുന്നതാണ്.
പത്രവാർത്തകൾ വന്നതിനെത്തുടർന്ന് കുരുവിള സുഗുണപാലൻ്റെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നു. അതിൽ നിന്ന് അക്കാമ്മ എന്ന സ്ത്രീക്ക് കേസുമായി ബന്ധമുണ്ടെന്നും അവർക്കു വേണ്ടിയാണ് സുഗുണപാലൻ കേസ് വഴിതിരിച്ചതെന്നും കുരുവിളയ്ക്ക് മനസ്സിലാകുന്നു. നാട്ടിലെത്തുന്ന അക്കാമ്മയെ പിന്തുടരുന്ന ബാലൻ അവരുടെ വീട്ടിൽ നിന്ന് പുറത്തു വരുന്ന ബാഹുലേയനെ പിന്തുടർന്ന് പിടികൂടുന്നു.
ഭേദ്യം ചെയ്തതോടെ ബാഹുലേയൻ നടന്നതെല്ലാം പറയുന്നു. സീത കൊല്ലപ്പെട്ട ദിവസം ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷം രാത്രിയിൽ ബാഹുലേയൻ്റെ ടാക്സിയിൽ മടങ്ങുകയായിരുന്ന അക്കാമ്മയുടെ മകൻ റെജിയും കൂട്ടുകാരും നടന്നു പോകുന്ന സീതയെ കാണുന്നു. അവർ അവളെ പിടികൂടി ക്രൂരമായി ബലാത്സംഗം ചെയ്യുന്നു. സീത മരണപ്പെട്ടതിനെത്തുടർന്ന്, സുഗുണപാലൻ പറഞ്ഞതനുസരിച്ച്, ബാഹുലേയൻ അവളുടെ മൃതദേഹം കോവിലകത്തെ കുളത്തിൽ കല്ലുകെട്ടി താഴ്ത്തുന്നു. പൗരസമിതിയുണ്ടാക്കിയതും സുഗുണപാലൻ പറഞ്ഞിട്ടാണെന്ന് ബാഹുലേയൻ പറയുന്നു.
റെജിയെയും കൂട്ടുകാരെയും ബാലനും രാജനും ചേർന്ന് പിടികൂടുന്നു. ബിന്ദു, തന്നെ ബലാത്സംഗം ചെയ്തത് റെജിയും കൂട്ടുകാരുമാണെന്ന് തിരിച്ചറിയുന്നു. കേസിൻ്റെ തുടർന്നുള്ള നടത്തിപ്പിൽ സുഗുണപാലൻ അന്യായമായി ഇടപെടാതിരിക്കാൻ കുരുവിള മന്ത്രിയെക്കണ്ട് അയാളെ സസ്പെൻഷനിലാക്കുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റെജിയെയും കൂട്ടുകാരെയും പോലീസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നു. കുരുവിള സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനാകുന്നു. നമ്പ്യാരാണ് റെജിയുടെ വക്കീൽ. ഇതിനിടയിൽ അക്കാമ്മ കുരുവിളയെ നേരിട്ടു കണ്ട് കേസിൽ നിന്നു പിൻമാറാൻ പണം നല്കാൻ ശ്രമിക്കുന്നു. കേസിൽ നിന്നു പിൻമാറിയില്ലെങ്കിൽ, കുരുവിളയുടെ, മനസ്സമ്മതം വരെയെത്തിയ, വിവാഹം മുടങ്ങുമെന്ന് പെണ്ണിൻ്റെ അച്ഛനെക്കൊണ്ട് പറയിക്കുന്നു. പക്ഷേ കുരുവിള ഒന്നിനും വഴങ്ങുന്നില്ല.
കേസിൻ്റെ വാദം തുടങ്ങുമ്പോൾ തന്നെ, പുനർവിചാരണയ്ക്കുള്ള ആവശ്യം തളളണമെന്ന് നമ്പ്യാർ ആവശ്യപ്പെടുന്നു. കല്യാണത്തിൽ പങ്കെടുക്കാൻ പാലക്കാട്ട് പോയ റെജിയും കൂട്ടുകാരും വൈകിട്ട് 5.30 മണിക്ക് കല്യാണമണ്ഡപത്തിൽ ഉണ്ടായിരുന്നെന്നും മുന്നോറോളം കിലോമീറ്റർ അകലെയുള്ള, സീതയുടെ കൊല നടന്ന സ്ഥലത്ത് അന്നുരാത്രി എത്തിച്ചേരാൻ യാതൊരു വഴിയുമില്ലെന്നുമാണ് നമ്പ്യാരുടെ വാദം. തൻ്റെ വാദത്തെ സാധൂകരിക്കാൻ റെജിയും കൂട്ടുകാരും വിവാഹത്തിൽ പങ്കെടുത്ത ചില അതിഥികൾക്കൊപ്പം വൈകിട്ട് 5.30ന് മണ്ഡപത്തിനു മുന്നിൽ നില്ക്കുന്ന ഫോട്ടോഗ്രാഫും വിവാഹക്ഷണക്കത്തിൻ്റെ പകർപ്പും നമ്പ്യാർ സമർപ്പിക്കുന്നു. ഫോട്ടോയും കത്തും വ്യാജമാണ് എന്നു ബോധ്യമുണ്ടെങ്കിലും അത് തെളിയിക്കാൻ കഴിയാത്തതിൽ കുരുവിള നിരാശനാണ്. എന്നാൽ, മറ്റൊരു ശക്തമായ തെളിവ് അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മഴ പെയ്തു മാനം തെളിഞ്ഞ നേരംമധ്യമാവതി |
ഷിബു ചക്രവർത്തി | രവീന്ദ്രൻ | കെ ജെ യേശുദാസ് |
2 |
കണിക്കൊന്നകൾ പൂക്കുമ്പോൾജയന്തശ്രീ |
ഷിബു ചക്രവർത്തി | രവീന്ദ്രൻ | സുജാത മോഹൻ |