പീറ്റർ ഞാറയ്ക്കൽ

Peter Njarakkal

മലയാള ചലച്ചിത്ര നടൻ. സിനിമയോടുള്ള താത്പര്യം കൊണ്ട് വളരെ ചെറുപ്പത്തിലേ സിനിമയിലെത്തിയ ആളാണ് പീറ്റർ ഞാറയ്ക്കൽ. പ്രൊഡക്ഷൻ എക്സികുട്ടീവായിട്ടായിരുന്നു പീറ്റർ പ്രശസ്തനായത്. അറുപത്തിഎട്ടിലധികം സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവായി അദ്ദേഹം വർക്ക് ചെയ്തു. പീറ്ററിന്റെ സംഘാടകത്വ മികവ് കാരണം പ്രശസ്ത സംവിധായകരായ ഐ വി ശശി, ഹരിഹരൻ, ഭരതൻ, പി ജി വിശ്വംഭരൻ എന്നിവരുടെയെല്ലാം സിനിമകളിൽ പീറ്റർ ഞാറയ്ക്കൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവായി വർക്ക് ചെയ്തു. ഒട്ടേറെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ അദ്ദേഹം പ്രൊഡക്ഷൻ എക്സിക്യുട്ടീവായി വർക്ക് ചെയ്തിട്ടുണ്ട്. പഴശ്ശിരാജയാണ് പീറ്റർ അവസാനമായി വർക്ക് ചെയ്ത സിനിമ. സിനിമാമോഹവുമായി ചെന്നൈയിലെത്തിയ പീറ്റർ അവസാനം വരെ അവിടെത്തന്നെയായിരുന്നു താമസിച്ചത്. വൃക്കരോഗം ബാധിച്ചാണ് അദ്ദേഹം അന്തരിച്ചത്.

പീറ്റർ ഞാറയ്ക്കലിന്റെ ഭാര്യയുടെ പേര് ഷീല. രണ്ടു മക്കളാണ് അവർക്കുള്ളത്. പേര് പ്രവീൺ,പ്രിയ.