മുരളീകൃഷ്ണൻ ടി

Muralikrishnan T

        ചലച്ചിത്ര സംവിധായകൻ  

കഴിഞ്ഞ മുപ്പതു വർഷത്തോളമായി മലയാള സിനിമയിൽ സംവിധാന രംഗത്ത് സജീവം .
തൊണ്ണൂറുകളിലെ ഹിറ്റ് ആയ സുന്ദരാകില്ലാഡി , ചന്ദാമാമ തുടങ്ങിയ ചിത്രങ്ങളിലൂടെ സ്വതന്ത്ര സംവിധായകനായ മുരളീകൃഷ്ണൻ, ഗോഡ് ഫാദർ, അനിയത്തിപ്രാവ് തുടങ്ങി ഒരു പിടി ഹിറ്റ് പടങ്ങളുടെ പിന്നണിയിൽ പ്രശസ്ത സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട് . 
തമിഴ് സിനിമാലോകത്തും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ഇദ്ദേഹം.

ആലപ്പുഴ സ്വദേശിയാണ് . 
എസ് ഡി വി സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം എസ് ഡി കോളേജിൽ നിന്നും ഇക്കണോമിക്സിൽ ബിരുദവും കരസ്ഥമാക്കി.