അനിയത്തിപ്രാവ്
അഗാധമായി പരസ്പരം പ്രണയത്തിലായ സുധീഷും മിനിയും ഇരുവരുടെയും കുടുംബങ്ങൾ അവരുടെ ബന്ധത്തിന് എതിർപ്പ് പ്രകടിപ്പിക്കുന്നതോടെ നിസ്സഹായരാവുന്നു.
Actors & Characters
Actors | Character |
---|---|
സുധീഷ്(സുധി) | |
മിനി | |
ചന്ദ്രിക | |
രഘുപാൽ | |
മിനിയുടെ അമ്മ | |
ചെല്ലപ്പൻ | |
ചിപ്പായി | |
രാധാമാധവൻ | |
ഡോ കുട്ടപ്പായി | |
ഈയോ | |
ഉദയവർമ്മ തമ്പുരാൻ | |
രാമചന്ദ്രൻ നായർ | |
ശാന്തപ്പൻ | |
ശ്യാമ | |
ഗ്രേസി | |
വർക്കി | |
അഡീ. എസ് പി | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ശ്രീജ രവി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഡബ്ബിംഗ് | 1 997 |
കൃഷ്ണചന്ദ്രൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഡബ്ബിംഗ് | 1 998 |
കഥ സംഗ്രഹം
കുഞ്ചാക്കോ ബോബൻ, ഷാജിൻ എന്നീ നടന്മാരുടെ ആദ്യ ചിത്രം. ബേബി ശാലിനി ബാല താരം എന്ന പദവിയിൽ നിന്നുംമാറി യുവനായികയായി ആദ്യമായി വേഷമിടുന്ന ചിത്രം.
ഉപരിപഠനത്തിനായി പുതിയൊരു നഗരത്തിലെത്തിയ സുധീഷ് എന്ന ചെറുപ്പക്കാരൻ അവിടെ വച്ച് മിനി എന്ന പെൺകുട്ടിയെ കണ്ടുമുട്ടുകയും അവളോട് പ്രണയം തോന്നുകയും ചെയ്യുന്നു.അമ്മയും മൂന്ന് ജ്യേഷ്ഠസഹോദരന്മാരുമടങ്ങുന്ന കുടുംബമായിരുന്നു മിനിയുടേത്.അവരുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായതൊന്നും മിനി ചെയ്യുമായിരുന്നില്ല.സുധീഷും മിനിയും പല സന്ദർഭങ്ങളിലായി കണ്ടുമുട്ടിയെങ്കിലും മിനി ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.മിനിയുമായി ചുറ്റിപ്പറ്റി നടക്കുന്ന സുധീഷിനെ കാണാനിടയായ മിനിയുടെ സഹോദരൻ സുധീഷിനെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യുന്നു.ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഒരു മറുപടി തനിക്ക് കിട്ടിയേ തീരൂ എന്ന് സുധീഷ് പറയുന്നതോടെ മിനി അവളുടെ ഇഷ്ടം സമ്മതിക്കുന്നു.വീണ്ടും സുധീഷിനെ മിനിയുടെ കൂടെ കണ്ട മിനിയുടെ ജ്യേഷ്ഠൻ സുധീഷിനെ ഉപദ്രവിക്കാൻ ശ്രമിക്കുമ്പോൾ തങ്ങൾ പ്രണയത്തിലാണെന്നു മിനി തുറന്നു പറയുന്നു.അസ്വസ്ഥരായ മിനിയുടെ സഹോദരന്മാർ sudhiye വേട്ടയാടാൻ തുടങ്ങുന്നു .ഒടുവിൽ സുധീഷും മിനിയും ഒളിച്ചോടാൻ തീരുമാനിക്കുന്നു.പക്ഷേ ഇരുവരെയും സ്വീകരിക്കാൻ സുധീഷിന്റെ കുടുംബം തയ്യാറാവാത്തതിനെത്തുടർന്ന് സുധീഷിന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയും ആ ഗ്രാമത്തിൽ കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്യുന്നു.എന്നാൽ അവസാന നിമിഷം തങ്ങളുടെ കുടുംബത്തിന്റെ വേദനയോർത്ത് അവർ പിരിയാൻ തീരുമാനിച്ചുകൊണ്ട് വീടുകളിലേക്ക് മടങ്ങുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|