കുമാർ ശാന്തി

Kumar Shanthi
ശാന്തി
ശാന്തി മാസ്റ്റർ

മദ്രാസിൽ ജനിച്ചു വളർന്ന അവർ , പതിനാലാം വയസ്സിൽ നർത്തകിയായി സിനിമാരംഗത്തേക്ക് കടന്നു വന്നു. കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സുന്ദരം മാസ്റ്റരുടെ കൂടെ ചേർന്ന ശേഷമാണ്. ചെറുപ്രായത്തിൽ തന്നെ നിരവധി ചിത്രങ്ങളിൽ നർത്തകിയായി അരങ്ങേറിയ അവർ, പതിനെട്ടാം വയസ്സിൽ സ്വതന്ത്രമായി ചിത്രങ്ങൾക്ക് വേണ്ടി കൊറിയോഗ്രാഫി ചെയ്തു തുടങ്ങി. കുമാർ മാസ്റ്ററെ വിവാഹം കഴിച്ചതോടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നു. നിരവധി ചിത്രങ്ങൾക്ക് നൃത്ത സംവിധാനം നിർവഹിച്ച അവർ. മലയാളത്തിലെ ഒട്ടനവധി സ്റ്റേജ് ഷോകൾക്കും അവാർഡ് പരിപാടികൾക്കും കൊറിയോഗ്രാഫി ചെയ്തു. പല ചാനലുകളിലേയും നൃത്തവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോകളിൽ അവർ വിധികർത്താവായിയിരുന്നിട്ടുണ്ട്.  

ഭർത്താവ്: കുമാർ മാസ്റ്റർ, മകൻ - അഭിഷേക്