ഓ പ്രിയേ - D
ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവിൽ
ചിറകു കുടഞ്ഞോരഴകേ
നിറമിഴിയിൽ ഹിമകണമായ്
അലിയുകയാണീ വിരഹം
ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം
ജന്മങ്ങളായ് പുണ്യോദയങ്ങളായ്
കൈവന്ന നാളുകൾ
കണ്ണീരുമായ് കാണാക്കിനാക്കളായ്
നീ തന്നൊരാശകൾ
തിരതല്ലുമേതു കടലായ് ഞാൻ
പിടയുന്നതേതു ചിറകായ് ഞാൻ
പ്രാണന്റെ നോവിൽ
വിടപറയും കിളിമകളായ്
എങ്ങു പോയി നീ
ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം
വർണ്ണങ്ങളായ് പുഷ്പോത്സവങ്ങളായ്
നീ എന്റെ വാടിയിൽ
സംഗീതമായ് സ്വപ്നാടനങ്ങളിൽ
നീ എന്റെ ജീവനിൽ
അലയുന്നതേതു മുകിലായ് ഞാൻ അണയുന്നതേതു തിരിയായ് ഞാൻ
ഏകാന്തരാവിൽ
കനലെരിയും കഥ തുടരാൻ
എങ്ങുപോയി നീ
ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവിൽ
ചിറകു കുടഞ്ഞോരഴകേ
നിറമിഴിയിൽ ഹിമകണമായ്
അലിയുകയാണീ വിരഹം
ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം