അനിയത്തിപ്രാവിനു

അനിയത്തിപ്രാവിനു പ്രിയരിവർ നൽകും ചെറുതരി സുഖമുള്ള നോവ്..
അതിൽ തെരു തെരെ ചിരിയുടെ പുലരികൾ നീന്തും മണിമുറ്റമുള്ളൊരു വീട്..
ഈ വീട്ടിലെന്നുമൊരു പൊന്നോമലായ്..മിഴി പൂട്ടുമോർമ്മയുടെ താരാട്ടുമായ്..
നിറഞ്ഞുല്ലാസ്സമെല്ലാർക്കും നൽകീടും ഞാൻ..
അനിയത്തിപ്രാവിനും പ്രിയരിവർ നൽകും ചെറുതരി സുഖമുള്ള നോവ്..
അതിൽ തെരു തെരെ ചിരിയുടെ പുലരികൾ നീന്തും മണിമുറ്റമുള്ളൊരു വീട്..

സ്നേഹമെന്നും പൊന്നൊളിയായ് ഈ പൂമുഖമെഴുതീടുന്നു..
ദീപനാളം പ്രാർത്ഥനയാൽ മിഴിചിമ്മാതെ കാത്തീടുന്നു..
ദൈവം തുണയാകുന്നു..ജന്മം വരമാകുന്നു..
രുചിഭേദങ്ങളും പിടിവാതങ്ങളും..
തമ്മിലിടയും ഒടുവിൽ തളരും..
ഇവൾ എല്ലാർക്കും ആരൊമലായ്..ഒളിചിമ്മുന്ന പൊൻ‌ദീപമായ്..
അനിയത്തിപ്രാവിനു പ്രിയരിവർ നൽകും ചെറുതരി സുഖമുള്ള നോവ്..
അതിൽ തെരു തെരെ ചിരിയുടെ പുലരികൾ നീന്തും മണിമുറ്റമുള്ളൊരു വീട്..

കണ്ണുനീരിൻ മുത്തല്ലൊ..ഈ കാരുണ്യ തീരങ്ങളിൽ..
കാത്തുനിൽക്കും ത്യാഗങ്ങളിൽ നാം കാണുന്നു സൂര്യോദയം..
തമ്മിൽ പ്രിയമാകണം..നെഞ്ചിൽ നിറവാകണം..
കണ്ണിൽ കനിവൂറണം നമ്മൾ ഒന്നാകണം..
എങ്കിൽ അകവും പുറവും നിറയും..
ഇവളെന്നെന്നും തങ്കകുടം..ചിരി പെയ്യുന്ന തുമ്പകുടം..