ഓ പ്രിയേ - M

ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..
അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകെ..
നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം..
ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..

ജന്മങ്ങളായ്..പുണ്യോദയങ്ങളായ്..കൈവന്ന നാളുകൾ..
കണ്ണീരുമായ്..കാണാക്കിനാക്കളായ്..നീ തന്നൊരാശകൾ..
തിരതല്ലുമെതു കടലായ് ഞാൻ..തിരയുന്നതെതു ചിറകായ് ഞാൻ..
പ്രാണന്റെ നോവിൽ..വിടപറയും കിളിമകളായ്..എങ്ങു പോയി നീ..
ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..

വർണ്ണങ്ങളായ്...പുഷ്പ്പോത്സവങ്ങളായ്..നീ എന്റെ വാടിയിൽ..
സംഗീതമായ്..സ്വപനാടനങ്ങളിൽ..നീ എന്റെ ജീവനിൽ..
അലയുന്നതെതു മുകിലായ് ഞാൻ..അണയുന്നതെതു തിരിയായ് ഞാൻ...
ഏകാന്ത രാവിൽ..കനലെരിയും കഥ തുടരാൻ..എങ്ങു പോയി നീ..
ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..
അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകെ..
നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം..
ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Oh priye - M

Additional Info

അനുബന്ധവർത്തമാനം