അരുന്ധതി

Arundhathi

ക്ലാസിക്കൽ സംഗീതജ്ഞ്യയും പിന്നണിഗായികയുമാണ് അരുന്ധതി. റ്റി.ആർ. സുബ്രമണ്യം, ഡോ.ഓമനക്കുട്ടി എന്നിവരാണ് കർണ്ണാടക സംഗീതത്തിലെ, അരുന്ധതിയുടെ ഗുരുക്കന്മാർ.   മലയാളം, തമിഴ്, തെലുങ്കു ചിത്രങ്ങൾക്കായി നിരവധി ഗാനങ്ങൾ അരുന്ധതി ആലപിച്ചിട്ടുണ്ട്, രാക്കുയിലിൻ രാഗസദസ്സിൽസ്വാതി തിരുനാൾദേവാസുരംഹിറ്റ്ലർ എന്നിവയുൾപ്പെടെയുള്ള മലയാള സിനിമകളിൽ അൻപതിലധികം പാട്ടുകൾ പാടിയി. ഗൗരീശങ്കരം എന്ന സിനിമയിലെ "പാൽക്കടലിൽ പള്ളികൊള്ളും... എന്ന ഗാനത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുകയും ചെയ്തു.

ബാങ്ക് മാനേജരായ ശ്രീ. ടി. എസ്. ഹരിഹരനെ അവർ വിവാഹം കഴിച്ചു, രണ്ട് കുട്ടികളുണ്ട്. മൂത്തമകൾ ചാരു ഹരിഹരൻ ഗായികയാണ്. ചില സിനിമകളിൽ പാടിയിട്ടുണ്ട്.

പുരസ്ക്കാരങ്ങൾ- 

1992 ൽ മികച്ച പിന്നണിഗായികക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം.

2002-ൽ തുളസീവന സംഗീത പരിഷദ് ഏർപ്പെടുത്തിയ തുളസീവന പുരസ്കാരം.

കേരള സംഗീത നാടക അക്കാദമി പുരസ്കാരം [1]