ജനപ്രിയൻ
അലസനും മടിയനും ധൂര്‍ത്തനുമായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സിനിമാ സംവിധാന മോഹവും, കഠിനാദ്ധ്വാനിയും ഉത്തരവാദിത്വവുമുള്ള ഗ്രാമവാസിയുമായ ഒരു ചെറുപ്പക്കാരന്റെ ജീവിത കാഴ്ചപ്പാടുകളും. ഇവരുടെ ജീവിതാനുഭവങ്ങളുടേയും അനുഭവരാഹിത്യത്തിന്റേയും കഥ.
Actors & Characters
Actors | Character |
---|---|
പ്രിയദർശൻ | |
വൈശാഖൻ | |
മീര | |
സീനിയര്‍ സൂപ്രണ്ട് കണ്ണപ്പന് | |
തഹസില്‍ ദാര്‍ | |
നിര്‍മ്മാതാവ് അച്ചായന് | |
മോഹന്‍ ദാസ് (മീരയുടെ അച്ഛന്) | |
ശിവന് | |
രേവതി | |
മീരയുടെ അമ്മ | |
ഭാനുമതി (വൈശാഖന്റെ അമ്മ) | |
പ്രൊഡക്ഷന്‍ കണ്ട്രോളര് ലൂക്കോസ് | |
വൈശാഖന്റെ ഡ്രൈവർ സുശീലൻ | |
വൈശാഖന്റെ സഹോദരി | |
പ്രിയദർശന്റെ സഹോദരി | |
ഓഫീസ് സ്റ്റാഫ് | |
ഓഫീസ് സ്റ്റാഫ് | |
മീരയ്ക്ക് വിവാഹം ആലോചിക്കുന്ന ചെക്കന്റെ അമ്മ |
കഥ സംഗ്രഹം
സീരിയല്‍ സംവിധായകനായ “ബോബന് സാമുവല്‍” ആദ്യമായി സംവിധാനം ചെയ്ത സിനിമ.
എറണാകുളം താലൂക്ക് ഓഫീസിലെ അലസനും മടിയനും ധൂര്‍ത്തനുമായ വൈശാഖന്(മനോജ് കെ ജയന്) എന്ന ക്ലാര്‍ക്കിനു ജോലിയിലെ ഉത്തരവാദിത്വത്തേക്കാള്‍ താല്പാര്യം സിനിമാ സംവിധായകനാവാനാണ്. അഞ്ച് വര്‍ഷം ലീവെടുത്ത് വൈശാഖന് സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. ആ താല്കാലിക ഒഴിവിലേക്കാണ് തൊടൂപുഴയിലെ തോന്നക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് നിഷ്കളങ്കനും ഏറെ കഠിനാദ്ധ്വാനിയുമായ പ്രിയദര്ശന് (ജയസൂര്യ) എത്തുന്നത്. ജോലിയില്‍ പ്രവേശിച്ചതോടെ തന്റെ സഹോദരിയുടെ വിവാഹമടക്കം കുടുംബത്തിന്റെ മറ്റു ഉത്തരവാദിത്തങ്ങളും ബാദ്ധ്യതകളും തീര്‍ക്കാമെന്ന് പ്രതീക്ഷയിലാകുന്നു പ്രിയദര്ശന്.
നഗരത്തില്‍ പ്രിയദര്ശന് താമസിക്കുന്ന ലോഡ്ജിന്റെ തൊട്ടപ്പുറത്താണ് വന്‍ കിട ബിസിനസ്സ്കാരനായ മോഹന്‍ ദാസിന്റെ വീട്. മകള്‍ മീര(ഭാമ) എം എഡ് ഡബ്ലിയുവിനു പഠിക്കുന്നു. ഒരു സാഹചര്യത്തില്‍ പ്രിയദര്ശന് ജോലി ചെയ്തുകൊണ്ടിരിക്കുന്ന മീരയെ ആ വീട്ടിലെ വേലക്കാരിയെന്ന് തെറ്റിദ്ധരിക്കുന്നു. തന്റെ ഭാര്യയായി വരുന്ന പെണ്‍കുട്ടിയെ ജോലിക്കയക്കാതെ സംരക്ഷിക്കണമെന്നതാണ് പ്രിയദര്‍ശന്റെ സ്വപ്നം. അതുകൊണ്ട് തന്നെ മീരയെ വേലക്കാരിയെന്ന് കരുതി പ്രിയദര്ശന് പ്രണയിക്കുന്നു.
എന്നാല്‍ കുറച്ചു നാളുകള്‍ക്കുള്ളില്‍ അഞ്ച് വര്‍ഷത്തേക്കുള്ള ലീവ് ക്യാന്‍സല്‍ ചെയ്ത് സിനിമാ സംവിധാന മോഹം അവസാനിപ്പിച്ച് വൈശാഖന് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ എത്തുന്നതോടേ പ്രിയദര്ശന് ആകെ ധര്‍മ്മസങ്കടത്തിലാകുന്നു. ഒരു കാരണവശാലും വൈശാഖനെ ജോലിയില്‍ ജോയിന്‍ ചെയ്യിക്കാതിരിക്കാന്‍ പ്രിയദര്ശന് ശ്രമിക്കുന്നു. അയാളുടെ ശ്രമങ്ങള്‍ പക്ഷെ ഫലവത്താകുന്നില്ല. തനിക്കൊരു നിര്‍മ്മാതാവിനെ സംഘടിപ്പിച്ചു തന്നാല്‍ ഞാന്‍ ഈ ലീവ് തുടര്‍ന്നോളാം എന്ന വൈശാഖന്റെ ഡിമാന്റ് പ്രിയദര്ശന് സമ്മതിക്കുന്നു. തുടന്ന് ഒരു നിര്‍മ്മാതാവിനെ സംഘടിപ്പിക്കാനും കഥപറയാനുമൊക്കെ പ്രിയദര്ശന് നിര്‍ബന്ധിതനാകുകയാണ്.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
മുഴുവന്‍ വിവരങ്ങളും ചേര്‍ത്തു |