ജ്യോത്സ്ന രാധാകൃഷ്ണൻ

Jyotsna Radhakrishnan
Date of Birth: 
Friday, 5 September, 1986
ആലപിച്ച ഗാനങ്ങൾ: 165

രാധാകൃഷ്ണന്റെയും ഗിരിജയുടെയും മകളായി 1986ല്‍ സെപ്തംബർ 5 ന് കുവൈത്തിൽ ജനിച്ചു. പിന്നീട് അബുദാബിയിലും തൃശൂര്‍ ഭാരതീയ വിദ്യാഭവനിലും ആയിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തുടർന്ന് വിദൂര പഠനത്തിലൂടെ ബിരുദവും നേടി. ചെറുപ്പം മുതൽ തന്നെ ജ്യോത്സ്ന ഗുരു മാങ്ങാട് നടേശന്റെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. ഗുരു ദിനേശ് ദേവദാസിന്റെ കീഴിൽ ആയിരുന്നു ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്.
പുതുതലമുറ ഗായികമാരില്‍ ഏറെ ശ്രദ്ധേയയായ ജ്യോത്സ്ന, മോഹന്‍ സിത്താര സംഗീതം നല്‍കിയ പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കം കേട്ടെടി എന്ന ഗാനം പാടിക്കൊണ്ടാണ് മലയാള സിനിമയിൽ എത്തുന്നത്. എന്നാല്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ്‌ എന്ന ഗാനമാണ്‌ ജ്യോത്സ്നയുടെ കരിയറില്‍ വഴിത്തിരിവായത്‌. സ്വപ്‌നക്കൂട് എന്ന സിനിമയിലെ കറുപ്പിനഴക്‌, മനസ്സിനക്കരെ എന്ന ചിത്രത്തിലെ  മെല്ലെയൊന്നു, പെരുമഴക്കാലത്തിലെ മെഹ്‌റുബാ തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ ജ്യോത്സ്നയ്ക്ക് പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു. വിവിധ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിലും ഇരുനൂറിൽ അധികം  ആല്‍ബങ്ങളിലും ജ്യോത്സ്ന പാടിയിട്ടുണ്ട്‌. ഇനി വരുമോ, കൃഷ്ണ -ദി എറ്റെണൽ തുടങ്ങിയ ആൽബങ്ങൾ ജ്യോത്സ്ന തന്നെ ഈണം നൽകിയവയാണ്.
എഞ്ചിനീയർ ആയ ഭർത്താവ് ശ്രീകാന്തിനും മകനുമൊപ്പം കൊച്ചിയിൽ ആണ് ജ്യോത്സ്ന താമസിക്കുന്നത്. ഫേസ്ബുക്ക് പേജ്