ഗിരീഷ് സൂര്യനാരായണൻ
ചെങ്ങന്നൂർ കീഴ്ചേരിമേൽ സ്വദേശി.പന്തപ്ളാവിൽ പത്മവിലാസത്തിൽ ഉഷാദേവിയാണ് അമ്മ. ഭാര്യ ലക്ഷ്മി, മകൻ സൗരവ്.തമിഴ് തെലുങ്ക് സംഗീതലോകത്ത് സൂര്യനാരായണൻ എന്നറിയപ്പെടുന്ന ഗിരീഷ് ഇതിനോടകം 5 സിനിമകൾക്കും നിരവധി തമിഴ് തെലുങ്ക് സീരിയലുകൾക്കും സംഗീതം നൽകിയിട്ടുണ്ട്. കൂടാതെ ശ്രദ്ധേയമായ ചില ആൽബങ്ങളും. ചെങ്ങന്നൂർ സുബ്രമണ്യമാണ് ആദ്യഗുരു. തുടർന്ന് ഡോക്ടർ ബാലമുരളീകൃഷ്ണയുടെ കീഴിൽ കർണാടക സംഗീതവും ബംഗാളിയായ മൗഷ്ടി ഗായികയുടെ കീഴിൽ ഹിന്ദുസ്ഥാനിയും അഭ്യസിച്ചു. സൂഫി, പാശ്ചാത്യ സംഗീതവുമെല്ലാം പരിചയപ്പെട്ട ഗിരീഷിന്റെ സംഗീത സംവിധാനത്തിൽ ഇതൊക്കെ കാണാൻ സാധിക്കും. ഗിരീഷിന്റെ 'മോക്ഷ' ,'അനുരാഗ്' തുടങ്ങിയ ആൽബങ്ങൾ വ്യത്യസ്തത പുലർത്തുന്നവയാണ്. ശ്രേയ ഖോഷാൽ,വാണി ജയറാം,ജ്യോത്സ്ന,ജി വേണുഗോപാൽ എന്നിവരെയെല്ലാം പാടിപ്പിച്ചിട്ടുണ്ട് ഈ മുപ്പത്തഞ്ചുകാരൻ. വേറിട്ട ആലാപനശൈലിയുള്ള ഗിരീഷ്, പാകിസ്ഥാനി തബലിസ്റ്റ് താരിഖ് ഖാൻ,ഗായിക അരുണ ശർമ്മ,അനുരാധ പൊദുവാളിന്റെ മകൻ ആദിത്യ,ആബിദ പ്രവീണ്‍ എന്നിവരടങ്ങുന്ന പ്രശസ്ത ഗിറ്റാറിസ്റ്റ് റോബർട്ട് കിട്ടിക്കൽ ന്യൂയോർക്ക് ആസ്ഥാനമായി ഉണ്ടാക്കിയ മ്യൂസിക്ക് ബാന്റിലെ അംഗമാണ്.
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|