വിജേഷ് ഗോപാൽ

Vijesh Gopal
Vijesh Gopal
സംഗീതം നല്കിയ ഗാനങ്ങൾ: 12
ആലപിച്ച ഗാനങ്ങൾ: 43

Vijesh Gopal

പ്രവാസം, ഹായ്, ഫോട്ടോഗ്രാഫര് , മലബാർ വെഡ്ഡിംഗ്, ഭഗവാൻ,അറബിപ്പൊന്ന് തുടങ്ങിയ സിനിമകളിലെയും, റിലീസ് ചെയ്യാനിരിക്കുന്ന  നവാഗതർക്ക് സ്വാഗതം, കാവ്യം , മൌര്യൻ തുടങ്ങിയ സിനിമകളിലെയും പിന്നണി ഗായകനായ വിജേഷ് ഗോപാൽ , ശ്രീ ദേവരാജൽ മാഷിന്റെ ശിഷ്യനാണ്. ദേവരാജൻ മാഷ് പരിചയപ്പെടുത്തിയ " 5  സിങ്ങേഴ്സ് ഓഫ് മില്ലെനിയത്തിലെ  ' ഒരു പാട്ടുകാരൻ വിജേഷായിരുന്നു  എന്നതിന് പുറമെ, നൂറോളം ഭക്തിഗാന ആൽബങ്ങളിലും , 'കടലേഴും കടന്ന്', 'മനസ്സ് ', 'സസ്നേഹം ' തുടങ്ങി ടെലി സീരിയലുകളിലും കെ പി എസിയുടെ ഉൾപ്പെടെ നാടകങ്ങളിലും  പാടിയിട്ടുണ്ട്. പാലക്കാട് എഞ്ചിനീയറിംഗ് കോളേജില് നിന്നും ബി ടെക് മെക്കാനിക്കൽ പാസ്സായ വിജേഷ്,  ദുബായ്, ബഹ്റിൻ, ഷാർജ തുടങ്ങിയ സ്ഥലങ്ങളിൽ 250 ലേറെ സ്റെജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.