ജി നിശീകാന്ത്

G Nishikanth
നിശി
Nisi
എഴുതിയ ഗാനങ്ങൾ: 134
സംഗീതം നല്കിയ ഗാനങ്ങൾ: 59
ആലപിച്ച ഗാനങ്ങൾ: 10

ജി. നിശീകാന്ത്

ചെങ്ങ­ന്നൂരി­നടു­ത്തുള്ള ഒരു ‘ചെറിയ‘ ­നാട്ടു­കാരൻ. വിപ്ല­വ മുദ്രാ­വാക്യ­ങ്ങളെ­ഴുതി എഴു­ത്തിൽ തുട­ക്കം. കവി­തയേ­യും സംഗീ­ത­ത്തേ­യും അക­മഴി­ഞ്ഞു സ്നേ­ഹി­ക്കു­ന്ന ഒരാ­രാധ­കൻ. അനേ­കം മഹാ­രഥ­ന്മാരോ­ടൊപ്പം സഹ­കരി­ക്കാൻ കഴി­ഞ്ഞ­തിൽ ഭാഗ്യ­വാൻ. പാട്ടു­കളെ­ഴുതും. സംഗീ­തം അഭ്യ­സിച്ചി­ട്ടില്ലെ­ങ്കിലും കേട്ട­റി­വിൽ പൊടി­ക്ക് ആ കടും­കയ്യും ചെയ്യു­ന്നു. ‘ഈണ’­ത്തി­ന്റെ ഉപ­ജ്ഞാ­താക്ക­ളിലൊ­രാൾ. പല പല നാടു­കൾ താണ്ടി അവ­സാനം ആഫ്രി­ക്ക­യിൽ.

2005 ൽ എം.കെ. അർജ്ജു­നൻ ഈണം നൽകി ജയ­ച്ചന്ദ്രൻ ആല­പിച്ച “എല്ലാം സ്വാമി”­യിൽ തുട­ങ്ങി പന്ത്രണ്ടോളം ഭക്തി­ഗാന ആൽബ­ങ്ങളി­ലായി നൂറില്പരം ഗാന­ങ്ങൾ… എട്ടോളം ഓൺലൈൻ ആൽബങ്ങൾ.... അഞ്ച് കൊമേഷ്യൽ ആൽബങ്ങൾ

ജീവിത സമ്പാ­ദ്യം..... സ്നേ­ഹ­വും പ്രോ­ത്സാ­ഹന­വുമാ­യി അച്ഛ­നും അമ്മ­യും അനു­ജനും അനുജത്തിയും  ഒപ്പം ഭാര്യ സവിത, മക്കൾ നയന­­യും നിവിതയും.
കൂടെ, ബ്ലോഗിൽ നിന്നും അല്ലാ­തെയും വില­മതി­ക്കാനാ­കാത്ത കുറേ നല്ല സുഹൃ­ത് ബന്ധ­ങ്ങളും
….

ഗണേശ് നായർ സംവിധാനം ചെയ്ത അവർക്കൊപ്പം എന്ന ചിത്രത്തിൽ ഗാനങ്ങൾ രചിച്ചുകൊണ്ട് നിശീകാന്ത് ചലച്ചിത്രലോകത്തേയ്ക്ക് തുടക്കം കുറിച്ചു

M3DB പ്രൊഫൈൽ ഇവിടെ

http://www.m3db.com/user/2331

http://www.cherianadan.blogspot.com
http://www.eenam.com

http://onam.eenam.com/albums
http://www.facebook.com/Nisikanth