ചിങ്ങപ്പൂക്കളവർണ്ണം

ചിങ്ങപ്പൂക്കളവർണ്ണം ചാർത്തിയൊരോണപ്പുലർകാലം
തങ്കപൊല്ക്കുടമൻപിൽത്തൂകിയൊരോമൽ തൂവെട്ടം
കണികാണാൻ വാ മകളേ, മലയാളക്കിളിമകളേ
പുതുകോടിയിൽ നീ പുതുമോടിയുമായിതിലേ... ഇതിലേ...
 
പാടക്കതിരണിമഞ്ഞൾക്കുറിയതുചാർത്തുകയായ് പുലരി
ആടിക്കാറ്റിൻ ഹംസദ്ധ്വനിയിൽമയങ്ങുകയായവനീ
പിറന്നൊരീ നാടിൻ ചിത്രം മിഴികൾക്കുകൂട്ടായെത്തും
ഉറങ്ങുന്ന നേരം പോലും എവിടായിരുന്നാലെന്നും
ഇതുവഴിയിനിവരുമവളുടെ മലയജ
മണമൊഴുകുകയായി, മധുവുതിരുകയായി
 
കാവും കളവും കളകളമൊഴുകും കാട്ടാറും കടവും
കാണും കണ്ണിൽ നിറയും നാടിൻ വർണ്ണപ്പൂക്കാലം
തുടിക്കുന്നു നെഞ്ചം മണ്ണിൻ മണം നുകർന്നീടാനായി
കവിപാടിടുന്നൂ വീണ്ടും തരൂ ജന്മമൊന്നും കൂടി
അവിടൊരു കറുകയിലരിയൊരു ഹിമകണ-
മതിൽസ്വയമലിയുകയായ്, ലഹരിയിൽ മുഴുകുകയായ് 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chingappookalavarnnam

Additional Info

Year: 
2011
ഗാനശാഖ: 

അനുബന്ധവർത്തമാനം