അഭിരാമി അജയ്

Abhirami Ajay
ആലപിച്ച ഗാനങ്ങൾ: 12

നാലാം വയസ്സുമുതൽ കണ്ണൂർ ശ്രീ രഘുനാഥിന്റെ കീഴിൽ കർണ്ണാടക സംഗീതം അഭ്യസിച്ചു തുടങ്ങിയ അഭിരാമി അജയ്, 12 ആം വയസ്സിൽ ഹിന്ദുസ്ഥാനിയും അഭ്യസിച്ചു തുടങ്ങി. ശ്രീമതി സുശീല , തൃശൂർ അനിൽ കുമാർ എന്നിവരുടെ ശിക്ഷണത്തിൽ സംഗീത വിദ്യാഭ്യാസം തുടർന്ന അഭിരാമി 2010 -ലെ ദുബായ് ആർട്ട് ലൗവേഴ്സ് കലോത്സവത്തിൽ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടതിനു പുറമെ ഏഷ്യാനെറ്റിന്റെ റേഡിയോ  മ്യൂസിക് ഡ്രൈവിന്റെ  വിജയിയുമായിരുന്നു. സംഗീതത്തിൽ അസാമാന്യ പാടവം കാണിക്കുന്ന അഭിരാമി, കെ എസ് ചിത്ര, ശ്രീ   ശങ്കരൻ നമ്പൂതിരി ,   എം ജി ശ്രീകുമാർ, ബിജു നാരായണൻ തുടങ്ങിയ മികച്ച ഗായകരുടെ കൂടെ ധാരാളം സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.

'ഡമണ്ഡ് നെക്ലേസ്' എന്ന സിനിമയിലൂടെ , നജീം അർഷദിന്റെയൊപ്പം "തൊട്ടു തൊട്ടു.. " എന്ന ഗാനം, വിദ്യാസാഗറിന്റെ ഈണത്തിൽ പാടി സിനിമയിലെത്തി.
 

 http://onam.eenam.com/en/node/142