പൂവിതളായ് ഞാൻ നാഥാ

പൂവിതളായ് ഞാൻ നാഥാ
താവകപാദം തേടി   
തേനൊലിവുകൾ കാവൽ നിൽക്കുമീ
പാത തന്നിലേകാന്തം ..
നീ വരുന്നപോൽ കാറ്റനങ്ങവേ
വന്നു നോക്കി ഞാൻ വെറുതെ
എൻ കിനാവിലെ ദിവ്യഗാനമേ
ദേവലോകർ പാടും ആലയങ്ങൾ കാണാൻ
ആശയോടെ ഞങ്ങൾ കാത്തിടുന്നു ദേവാ
പൂവിതളായ് ഞാൻ നാഥാ
താവകപാദം തേടി   

മൂകമാകുമെൻ മോഹമാകെ നിൻ
ആജ്ഞയാലെ സ്വരം നേടും
ആ മുഖാമ്പുജം കാൺകവേ
ഇരുൾ നീങ്ങി നീ കാഴ്ചയാകും
ഇടയൻ നീ എന്നിലായ്
കനിവാർന്ന കൈകളാൽ
ഹരിതാർദ്ര സാനുവിൽ വഴികാട്ടണേ ..
പൂവിതളായ് ഞാൻ നാഥാ
താവകപാദം തേടി   

നീ നടന്നിടൂ എൻ ഹൃദന്തമാം സാഗരോപരിദേവാ
നീ വരും വഴി കൈക്കുടന്നയിൽ
ദാഹനീരായിടാം ഞാൻ
ആ ദിവ്യ വീഥിയിൽ..
അവിരാമമങ്ങയെ മെഴുകിന്റെ നാളമായ്
ഏരിയേണമേ ..
എൻ കിനാവിലെ ദിവ്യഗാനമേ ..
പൂവിതളായ് ഞാൻ നാഥാ
താവകപാദം തേടി   
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poovithalay