തോപ്പിൽ ജോപ്പൻ

ഏലേലങ്കിടി ഏലേലങ്കിടി ഏലേലമാ
ഏലേലേലമാ. ..
ഏലേലമാ ഏലേലമാ ഏലേലമാ...

തേനൊരിത്തിരി പാലൊരിത്തിരി നീലമുന്തിരി നീരിൽ
ചേരുമപ്പടി ചേർത്ത ചക്കര ചാറിനൊത്തവനാര് ..
അവൻ ..നിറഞ്ഞു നിന്നദിക്കടിതടാകമോ പകൽ  
തനിച്ചു മിന്നിമിന്നിനിന്നതാരമോ
ഇതാണു കാവ്യനായകൻ...
തോപ്പിൽ ജോപ്പൻ ..യാ.. തോപ്പിൽ ജോപ്പൻ
തേനൊരിത്തിരി പാലൊരിത്തിരി നീലമുന്തിരി നീരിൽ
ചേരുമപ്പടി ചേർത്ത ചക്കര ചാറിനൊത്തവനാര്

പൂം തേനിൽ തൊട്ട് തൊട്ട് ഇനക്കുണുക്കുമിട്ട്
പിറന്ന നാട് സുന്ദരീ ..
പീരുമേട്ടുകാരീ പറന്ന പാട്ടുകാരീ  
അവന്റെ പേരു ചൊല്ലടീ ...
ചുരങ്ങളിൽ താനേ മിന്നും തങ്കക്കിണ്ണം
മരങ്ങളിൽ സ്വർണ്ണം വാരിത്തൂകും നേരം
കിഴക്കു പൂക്കുമാ കരിമ്പ് തോട്ടവും
കൊതിച്ചു നിന്ന കാമുകൻ ...
തേനൊരിത്തിരി പാലൊരിത്തിരി നീലമുന്തിരി നീരിൽ
ചേരുമപ്പടി ചേർത്ത ചക്കര ചാറിനൊത്തവനാര്

കാത്തുവെച്ച കണ്ണ് കരൾ കടിച്ച പെണ്ണ്
കളഞ്ഞുപോയതേതിലേ ..
നാടറിഞ്ഞ നോവ്..നനഞ്ഞുനിന്ന പൂവ്
നിറഞ്ഞ കണ്ണിതാരുടെ ...
കുടങ്ങളിൽ.. തെങ്ങിൻ കണ്ണീരിറ്റും തീരം  
കയങ്ങളിൽ വിങ്ങും വേനൽച്ചായും നേരം
കൊഴിഞ്ഞു കേഴുമാ കരിമ്പ് പൂക്കളും
മറന്ന പ്രേമഗായകൻ

തേനൊരിത്തിരി പാലൊരിത്തിരി നീലമുന്തിരി നീരിൽ
ചേരുമപ്പടി ചേർത്ത ചക്കര ചാറിനൊത്തവനാര് ..
അവൻ ..നിറഞ്ഞു നിന്നദിക്കടിതടാകമോ പകൽ  
തനിച്ചു മിന്നിമിന്നിനിന്നതാരമോ
ഇതാണു കാവ്യനായകൻ...
തോപ്പിൽ ജോപ്പൻ.. തോപ്പിൽ ജോപ്പൻ
തോപ്പിൽ ജോപ്പൻ.. തോപ്പിൽ ജോപ്പൻ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thoppil joppan