ജിതിൻ രാജ്

Jithin Raj

മലപ്പുറം സ്വദേശിയായ ജിതിൻ രാജ്. ഗിറ്റാറിസ്റ്റും ഗായകനും അഭിനേതാവുമാണ് . മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ ഇന്ത്യൻ വോയിസ് സീസൺ രണ്ടിലെ സെക്കൻഡ് റണ്ണർ അപ്പ് ആയ ജിതിൻ രാജ്. 'നീയും പിന്നെ ഞാനും' എന്ന മലയാള ചിത്രത്തിലും 'വാനവിൽ വാഴ്‌കൈ' എന്ന തമിഴ് മ്യുസ്സിക്കൽ ചിത്രത്തിലും അഭിനയിക്കുകയും ചെയ്തു. 'സിഗരം തൊട്'എന്ന ചിത്രത്തിലെ ശ്രേയ ഘോഷാലുമൊന്നിച്ചുള്ള യുഗ്മഗാനത്തിലൂടെയാണ്  ജിതിൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തേയ്ക്ക് എത്തുന്നത് . തുടർന്ന് നിരവധി തമിഴ്, കന്നഡ ഗാനങ്ങളും ആലപിച്ചു. തോപ്പിൽ ജോപ്പൻ, മുന്തിരിവള്ളികൽ തളിർക്കുമ്പോൾ, മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്ത മോഹൻലാൽ ചിത്രമായ ജനത ഗാരേജ് , കാളിദാസ് ജയറാം ആദ്യമായി അഭിനയിച്ച തമിഴ് ചിത്രമായ മീൻകുളമ്പും മൺപാനയും തുടങ്ങിയവായിലെ ജിതിൻ ആലപിച്ച ഗാനങ്ങൾ ശ്രെദ്ധേയമാണ്. പ്രയാൺ എന്ന ബാൻഡിലെ അംഗമാണ് ജിതിൻ. ചെറുപ്പത്തിലെ തന്നെ കർണാട്ടിക് സംഗീതം അഭ്യസിച്ചു തുടങ്ങിയ ജിതിൻ രാജ് എൻജിനിയറിങ്  ബിരുദധാരി കൂടിയാണ്

Jithin Raj