മേക്കരയില് തിരയടിക്കണ്‌

മേക്കരയില് തിരയടിക്കണ്.. പീലിക്കണ്ണാളേ
പൂന്തിരയില് മീൻ പെടയ്ക്കണ്.. നീലക്കണ്ണാളേ
ആടിയെത്തണ് പാടിയെത്തണ് ചാകരക്കോള്
ഈ തുറയില് തോണിയെത്തണ നേരമിന്നാണ്
വരും ഉല്ലാസക്കാലം.. നല്ലോമൽക്കാലം
കയ്യോട്‌ കൈ ചേർന്നിടാം
പുതു സംഗീതം പാടി കൊണ്ടാടും മേളം
പൂക്കാലം വന്നോമലേ
മണ്ണിന്നുള്ളം കാണാൻ ഈ വിണ്ണിൻ നാളം വന്നേ
ഏദൻ തോട്ടം താഴെ വന്നേ
മിന്നും പൊന്നും ചൂടി... ആ കുഞ്ഞോടങ്ങളാടി
ചെല്ലക്കാറ്റും കൂടെ പാടുന്നേ

മേക്കരയില് തിരയടിക്കണ്.. പീലിക്കണ്ണാളേ
പൂന്തിരയില് മീൻ പെടയ്ക്കണ് നീലക്കണ്ണാളേ
ആടിയെത്തണ് പാടിയെത്തണ് ചാകരക്കോള്
ഈ തുറയില് തോണിയെത്തണ നേരമിന്നാണ്
ആ ...ആ

സിയോണിലെ കാറ്റേ വരൂ വരൂ കൂടെ
പരിമളത്തൈലം തൂകാനായ്
ഇളംമഞ്ഞു വീഴും.. ഒലീവിലക്കാടായ്
കടൽക്കരമാറി ഷാരോണായ്

മാരിവില്ലു മാനമൊന്നു നീർത്തിടുന്നിതാ
പൂ പറത്തി പ്രാവിനങ്ങൾ പാറിടുന്നിതാ
മണ്ണിലാകെ നല്ലനാളു് വന്നു ചേർന്നിതാ.
പാടിടുന്നു.. മാലാഖമാർ
മണ്ണിന്നുള്ളം കാണാൻ ഈ വിണ്ണിൻ നാളം വന്നേ
ഏദൻതോട്ടം താഴെ വന്നേ...
മിന്നും പൊന്നും ചൂടി ആ കുഞ്ഞോടങ്ങളാടി
ചെല്ലക്കാറ്റും കൂടെപ്പാടുന്നേ

മേക്കരയില് തിരയടിക്കണ് പീലിക്കണ്ണാളേ
പൂന്തിരയില് മീൻ പെടയ്ക്കണ് നീലക്കണ്ണാളേ
ആടിയെത്തണ് പാടിയെത്തണ് ചാകരക്കോള്
ഈ തുറയില് തോണിയെത്തണ നേരമിന്നാണ്

ഓ ..ഓ
ഇടയന്റെ ഗീതം നിലാവുമായ്‌ ചേർന്നു
പരിസരമേതോ പൂങ്കാവായ്
ഇനി വരും കാലം.. നിറങ്ങളിൽ നീന്തും
ചിരിച്ചെപ്പു നീട്ടി സൗഭാഗ്യം

മുന്തിരിപ്പൂ മുത്തണിഞ്ഞു കുഞ്ഞു വള്ളികൾ
കുന്തിരിക്കം കൊണ്ടുവന്നു മഞ്ജു സന്ധ്യകൾ
അന്തിവെയിൽ പൊന്നണിഞ്ഞു പള്ളിമേടയിൽ
മംഗളങ്ങൾ വാസന്തമേ
മണ്ണിന്നുള്ളം കാണാൻ.. ഈ വിണ്ണിൻ നാളം വന്നേ
ഏദൻതോട്ടം താഴെ വന്നേ
മിന്നും പൊന്നും ചൂടി ആ കുഞ്ഞോടങ്ങളാടി
ചെല്ലക്കാറ്റും കൂടെപ്പാടുന്നേ

മേക്കരയില് തിരയടിക്കണ് പീലിക്കണ്ണാളേ
പൂന്തിരയില് മീൻ പെടയ്ക്കണ് നീലക്കണ്ണാളേ
ആടിയെത്തണ് പാടിയെത്തണ് ചാകരക്കോള്
ഈ തുറയില് തോണിയെത്തണ നേരമിന്നാണ്
വരും ഉല്ലാസക്കാലം നല്ലോമൽക്കാലം
കയ്യോട്‌ കൈ ചേർന്നിടാം
പുതു സംഗീതം പാടി കൊണ്ടാടും മേളം
പൂക്കാലം വന്നോമലേ
മണ്ണിന്നുള്ളം കാണാൻ ഈ വിണ്ണിൻ നാളം വന്നേ
ഏദൻ തോട്ടം താഴെ വന്നേ
മിന്നും പൊന്നും ചൂടി... ആ കുഞ്ഞോടങ്ങളാടി
ചെല്ലക്കാറ്റും കൂടെ പാടുന്നേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mekkarayilu thirayadikkanu

Additional Info

Year: 
2015

അനുബന്ധവർത്തമാനം