കവിളാപ്പിള്‍ ഒത്തവര് മിഴി

കവിളാപ്പിള്‍ ഒത്തവര്.. മിഴി ഗോട്ടിയൊത്തവര്
കവിളാപ്പിള്‍ ഒത്തവര്.. മിഴി ഗോട്ടിയൊത്തവര്
കളിച്ചീട്ടു കുത്തിലെ ഫോട്ടം പോലത്തെ കൂട്ടരെത്തിയെടാ
കളിച്ചീട്ടു കുത്തിലെ ഫോട്ടം പോലത്തെ കൂട്ടരെത്തിയെടാ..
പണ്ട് പറങ്കി കപ്പലില്.. പടകൂട്ടി വന്നവര്
പണ്ട് പറങ്കി കപ്പലില്.. പടകൂട്ടി വന്നവര്
പട പാടെ വിട്ടിട്ട് മറിയം മുക്കിന്റെ മടിയില്‍ തങ്ങിയെടാ
പട പാടെ വിട്ടിട്ട് മറിയം മുക്കിന്റെ മടിയില്‍ തങ്ങിയെടാ
ഓഹോ .ഓഹോഹോഹോഹോഹോഹോ   ..
ഓഹോ .ഓഹോഹോഹോഹോഹോഹോ   ..
ഓഹോഹോഹോഹോ.. 

കവിളാപ്പിള്‍ ഒത്തവര്.. മിഴി ഗോട്ടിയൊത്തവര്
കവിളാപ്പിള്‍ ഒത്തവര്.. മിഴി ഗോട്ടിയൊത്തവര്
കളിച്ചീട്ടു കുത്തിലെ ഫോട്ടം പോലത്തെ കൂട്ടരെത്തിയെടാ
റ്റൂരുരു ..റ്റുരു റ്റുറ്റുരു റ്റുറ്റുരുരു...റ്റൂരുരു ..റ്റുരു റ്റുറ്റുരു റ്റുറ്റുരുരു.

കരയ്ക്കു കോട്ട വെച്ച സായിപ്പ്‌ ..
പടയ്ക്കു പേര് കേട്ട സായിപ്പ്‌
തുപ്പാക്കി താഴെ വച്ചതാരുടേ
കയ്യൂക്കിന്‍ മുന്‍പിലല്ല  ജോസഫേ
തിളക്കമുള്ള സ്വര്‍ണ്ണമീനുകള്‍...മീനുകൾ ..
തുടിച്ചു തുള്ളിടിന്നൊരാഴി പോല്‍..ആഴിപോൽ
കിനാക്കള്‍ നീന്തിടുന്ന കണ്ണുമായ്..
ഒരുത്തി നിന്നിടുന്നു മോസസേ..
കടലിന്റെ പൊന്നാണ്  കറുകറുത്ത മുത്താണ്
അവള്‍ കണവന്‍ വരുന്ന വരവും തിരഞ്ഞ് നിന്ന നിപ്പാണ്..
കടക്കണ്ണ് കണ്ടാവാം ചിരിച്ചേലു കണ്ടാവാം..
ആ പറങ്കി തലവനുയിര്‍ കുളിരണിഞ്ഞതന്നാണ്
കഥ അവനറിഞ്ഞില്ല..മതിമയങ്ങി നിന്നല്ലോ
മനക്കോട്ട കൊണ്ടീ കടപ്പുറത്ത് കോട്ടവച്ചല്ലോ
ഓഹോ .ഓഹോഹോഹോഹോഹോഹോ   ..
ഓഹോ .ഓഹോഹോഹോഹോഹോഹോ   ..
ഓഹോഹോഹോഹോ.. 

ചുവന്നമീശ വെച്ച സായിപ്പിന്‍
പതഞ്ഞ വീഞ്ഞു കട്ടു മോന്തുവാന്‍
ഒരിക്കല്‍ വാതുവെച്ചു രാത്രിയില്‍
ഒരാളു ചെന്നുകേറി ജോസഫേ..
അകത്തു ചെന്നു കണ്ട കാഴ്ചയില്‍..ഓ.. 
കുടിച്ച കള്ളിറങ്ങിയന്നവന്‍..ആ...
കിഴക്കു വെള്ളകീറുവോളവും..
മിഴിച്ചു നിന്നുപോയി മോസസ്സേ
വൈന്‍ തിരഞ്ഞ ചെങ്ങാതി.. അന്നു കണ്ടതെന്താണ്
അതു വൈനിലിരട്ടി ലഹരി പകരും വേറെയൊന്നാണ്
വെളുവെളുത്ത പെണ്ണിന്റെ ..തുടു തുടുത്ത മെയ്യാണ്
അഴകൊഴുകിയുറങ്ങി കിടക്കും ഒരു മദാമ്മപ്പെണ്ണാണ്..
തരി പിന്നെ നിന്നില്ല അവന്‍ കോളടിച്ചല്ലോ..
മുതല്‍ കട്ടിലോടെ കട്ടെടുത്തീ നാടുവിട്ടല്ലോ..

ഓഹോ .ഓഹോഹോഹോഹോഹോഹോ   ..
ഓഹോ .ഓഹോഹോഹോഹോഹോഹോ   ..
ഓഹോഹോഹോഹോ.. 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kavilappil othavaru