ജയഹോ ജനത

നെഞ്ചു വിരിച്ചു വരും ഞങ്ങള്‍
എവിടെയും ഉടനടി സിംഹങ്ങള്‍
ഇനി നാം ഒന്നായ് പടപൊരുതും
ജയഹോ ജനത

നാടിനു കാവല്‍ നില്പതിനായ്
ദൈവമയച്ചു സൈനികരായ്‌
മുന്നേറുന്നേ അണിയണിയായ്
ജയഹോ ജനത

ഈ മഴ വന്നാലും കടലലറിയടുത്താലും
പതറില്ലീ മനസ്സും പോരാട്ടം തുടരുന്നേ
പ്രാണന്‍ പോയാലും പ്രധാനം ജനലോകം
പുതിയൊരു പിറവിക്കായി മുഴങ്ങും കാഹളമേ

ഓ..പാഞ്ഞു വരും പാതകളില്‍
അതി വേഗം സമര ഭടന്മാര്‍
സായുധരായെന്നും വഴിമാറൂ
നിന്‍ മകളേ,ഇക്കുറി ഇക്കളി തീര്‍ക്കും
ആരംഭിച്ചേക്കരുതീ നീക്കം,
തോളില്‍ കൈയിട്ടും
തോളില്‍ താങ്ങായിട്ടും
കഴിയുന്നോരല്ലേ തുണയെവിടെയും
എപ്പോഴും നാം ഒന്നായി നിന്നാട്ടെ
കണ്ണീരല ഇന്നിനി മായട്ടെ

നെഞ്ചു വിരിച്ചു വരും ഞങ്ങള്‍
എവിടെയും ഉടനടി സിംഹങ്ങള്‍
ഇനി നാം ഒന്നായ് പടപൊരുതും
ജയഹോ ജനത

നാടിനു കാവല്‍ നില്പതിനായ്
ദൈവമയച്ചു സൈനികരായ്‌
മുന്നേറുന്നേ അണിയണിയായ്
ജയഹോ ജനത

ഉം..ധര്‍മ്മം പുലരണമെങ്ങും
വാഴുക നീതിയുമെങ്ങും,ശരിയും
തെറ്റുകളും സംഘര്‍ഷം തുടരുമ്പോള്‍
എവിടെ ഭഗവത്‌ഗീത ചതിയേറും
മനസുത ചരിതം,രക്ത സമുദ്രങ്ങള്‍
വെറുതെ ചുറ്റും മലരുന്നേ
എവിടെ ശ്രീബുദ്ധന്‍
മറയുന്നോ ശ്രാവസ്തി,
ഇനി വേണ്ട വേദനകള്‍,
വന്നെത്തി ഈശ്വരത

നെഞ്ചു വിരിച്ചു വരും ഞങ്ങള്‍
എവിടെയും ഉടനടി സിംഹങ്ങള്‍
ഇനി നാം ഒന്നായ് പടപൊരുതും
ജയഹോ ജനത

നാടിനു കാവല്‍ നില്പതിനായ്
ദൈവമയച്ചു സൈനികരായ്‌
മുന്നേറുന്നേ അണിയണിയായ്
ജയഹോ ജനത......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jayaho janatha

Additional Info

അനുബന്ധവർത്തമാനം