ബി കെ ഹരിനാരായണൻ

B K Harinarayanan
എഴുതിയ ഗാനങ്ങൾ: 543

കുന്നംകുളത്തിനടുത്ത് ഭട്ടി കുഴിയാംകുന്നത്ത് രാമൻ നമ്പൂതിരിയുടെയും ഭവാനി അന്തർജനത്തിന്റെയും മകനായി ജനനം.കടിക്കാട് സി എം എൽ പി സ്കൂൾ ,പെരുമ്പിലാവ് പി എം ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം..ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നു ബിരുദം നേടി. സി എ ഇന്റർമീഡിയറ്റ്കാരനായ ഇദ്ദേഹം ഭാ‍രതീയ വിദ്യാഭവനിൽ നിന്ന് ജേർണലിസത്തിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ കവിതാ‍ രചന. 2003 ൽ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച വേഷം എന്ന കവിതയിലൂടെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് നിരവധി ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടു. 2009 ൽ ഒരു മാപ്പിളപ്പാട്ട് ആൽബത്തിനും ഒരു ഹിന്ദു ഭക്തിഗാന ആൽബത്തിനും ഗാനങ്ങൾ എഴുതി. സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ ദി ത്രില്ലർ എന്ന സിനിമയ്ക്കാണ് ആദ്യമായി ഗാനരചന നിർവഹിച്ചത്. 1983 എന്ന ചിത്രത്തിലെ ഓലഞ്ഞാലിക്കുരുവീ എന്ന ഗാനം സൂപ്പർ ഹിറ്റായതോടു കൂടി മലയാള സിനിമയിലെ തിരക്കുള്ള ഗാനരചയിതാവായി. ഗോപിസുന്ദർ-ഹരിനാരായണൻ കൂട്ടുകെട്ട് നിരവധി ഹിറ്റു ഗാനങ്ങൾക്ക് ജന്മം നൽകി.