ബെന്നി ദയാൽ
ഗായകൻ. 1984 മെയിൽ കേരളത്തിലെ കൊല്ലം ജില്ലക്കാരായ മാതാപിതാക്കളുടെ മകനായി അബുദാബിയിൽ ജനിച്ചു. അബുദാബി ഇന്ത്യൻ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ ബെന്നി ദയാൽ മഡ്രാസ് കൃസ്ത്യൻ കോളേജിൽ നിന്നും ബികോം മാസ്റ്റേൾസ് ഇൻ ജേർണലിസം കഴിഞ്ഞു. 2008-ൽ "Pappu Can't Dance" എന്ന സിനിമയിൽ "Jaane Tu... Ya Jaane Na.. എന്ന ഗാനം ആലപിച്ചുംകൊണ്ടാണ് ബെന്നി ദയാൽ ചലച്ചിത്രലോകത്തേയ്ക്ക് എത്തിപ്പെട്ടത്. തുടർന്ന് ഹിന്ദി,മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഗുജറാത്തി, മറാത്തി .. എന്നീ ഭാഷകളിലൊക്കെ ബെന്നി ദയാൽ ഗാനങ്ങൾ ആലപിച്ചു. 2005-ൽ ബൈ ദി പീപ്പിൾ എന്ന സിനിമയിൽ ബെന്നി ദയാൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ S5 മെംബേൾസിൽ ഒരു മെംബറായാണ് ബെന്നി അഭിനയിച്ചത്. ആ സിനിമയിൽ അദ്ദേഹം പാട്ടുകൾ പാടുകയും ചെയ്തു. ബൈ ദി പീപ്പിൾ ആയിരുന്നു ബെന്നി ദയാലിന്റെ മലയാളത്തിലെ തുടക്കം. എ ആർ റഹ്മാൻ ഉൾപ്പെടെയുള്ള പ്രഗത്ഭരായ നിരവധി സംഗീത സംവിധായകരുടെ പാട്ടുകൾ അദ്ദേഹം പാടി. ഇന്ത്യയിലും വിദേശത്തുമായി ധാരാളം മ്യൂസിക് ഷോകൾ ബെന്നി ദയാൽ നടത്തിയിട്ടുണ്ട്.
2016-ലായിരുന്നു ബെന്നി ദയാലിന്റെ വിവാഹം. ഒരു മോഡൽ ആയിരുന്ന കാതറിൻ തങ്കത്തിനെയാണ് അദ്ദേഹം വിവാഹം ചെയ്തത്.