മൈക്കൽ ജാക്സൺ

മൈക്കൽ ജാക്സൺ മൂഡിൽ റാമ്പിൽ തുള്ളീടാം....
ട്വന്റി ഫാഷൻ യൂത്തായി റാമ്പിൽ കേറീടാം.....
റേസിംഗ് ഫീലിംഗ്‌സോടെ ലൈഫോ ലൈവാക്കാം...
റെസ്റ്റാറ്റാന്റിൽ കൂടാം വീക്കെൻഡ്‌സ് ആറാടാം....
വെറുതെ കളയാനല്ല കൗമാരം...
അത് പകരും കുളിരോ പങ്കുവച്ചീടാം....
ഹൃദയം മുറിയും അമ്പ് കൊണ്ടീടാം...
അതിലൊഴുകും സുഖമോ സ്വന്തമാക്കീടാം...
സെൽഫോണിൽ തമ്മിൽത്തമ്മിൽ എസ്സ് എം എസ്സ് അയച്ചീടാം....
ബാലൻസോ നിൽ ആകുമ്പോൾ ഫീസൊന്ന് മറിച്ചീടാം

(മൈക്കൽ ജാക്സൺ............. ആറാടാം)

കാമ്പസിലെ ഡ്രീംസുമായിനി കമ്പ്യൂട്ടറിൽ ചാറ്റ് വീണ്ടും ഒന്നിച്ചീടാം..... (2)
ഫ്രണ്ട്ഷിപ്പിൻ പേരോടെ തുടങ്ങുന്നതാകേ കൺഫ്യൂഷനാക്കല്ലേ പഴങ്കഥക്കാരേ.......(2)
ലവ് ട്രാക്കിൽ പൊട്ടിത്തീരും ബഡ്ജറ്റ് കുറച്ചീടാം
എൽ ബോർഡിൻ ചുള്ളന്മാരെ ചെയിനിട്ടു വളച്ചീടാം
(മൈക്കൽ ജാക്സൺ...............ആറാടാം)

സ്വീറ്റായിടും ബോംബുമായിനി ഹാർട്ടത്രോബിനെ കൂടെക്കൂടെ നെറ്റിൽ കാണാം.........(2)
N O Cയില്ലാതെ മനസ്സുകൊണ്ടോരോ ലോകത്ത് ചെന്നെത്താൻ കൊതിച്ചില്ലേ നമ്മൾ........(2)
പ്രീ പെയ്ഡ് ആയി പ്രേമിയ്ക്കും നാൾ പോക്കറ്റ് തരിശല്ലേ.....
പോസ്റ്റ് പെയ്ഡ് ആയി സ്നേഹിക്കും നാൾ പേരെന്റ്സ് പിണങ്ങല്ലേ.....(2)...............(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mikal jakson

Additional Info

Year: 
2010