വെണ്മുകിലിൻ കമ്പിളി

 

വെണ്മുകിലിൻ കമ്പിളി മാറും മഞ്ഞുരുകും താഴ്വരയിൽ
പൊൻ വെയിലിൻ പട്ടു വിരിച്ചൂ വീണ്ടും വാസന്തം (2)
ജന്മത്തിൻ പച്ചില മേട്ടിൽ മീട്ടുന്നു കാട്ടരുവീ നീ
സ്നേഹത്തിൻ  പാദസരത്തിൻ ഈറൻ സംഗീതം

ഒഴുകുന്ന കാറ്റിൻ കൈക്കുമ്പിളിൽ
ഒരു കുഞ്ഞു പൂവിൻ ആന്തോളനം
കണി കണ്ടു നിൽക്കെ നൽകുന്നുവോ
കവിളത്തു മെല്ലെ തേൻ ചുംബനം
മയിലാടി നിൽക്കും മനസ്സിന്റെ ഉള്ളിൽ
മഴവില്ലു മേയും പന്തലിലെ  എന്നും മായാതെ
(വെണ്മുകിലിൻ..)

നറു വെണ്ണിലാവിൻ പാൽ മാരിയിൽ
നനയുന്നുവോ നീ ഇന്നാദ്യമായ്
അറിയാതെ പോയോ എന്നോളമീ 
അഴകാർന്നു പെയ്യും വെൺ ചന്ദനം
കളവാണിയാകും കിളി വന്നു കാതിൽ
മൃദുഗാനം മൂളിയില്ലേ ഇന്നും തോരാതെ
(വെണ്മുകിലിൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Venmukilin (F)