ആരുമേ കാണാതെ

ആരുമേ കാണാതെ ഒന്നുമേ ചൊല്ലാതെൻ
ജീവനായ് മാറി നീ അഴകേ
ഓർമ്മയിൽ ഞാനെന്റെ കൈവിരൽ തുമ്പാൽ നിൻ
പൂങ്കവിൾ ചേരുന്നു തനിയെ
കൈയ്യെത്തും ദൂരത്തോ നീയുണ്ടെന്നാലും
കൈയെത്താനിഷ്ടം കൂടുന്നുണ്ടെന്നാലും
ദൂരത്തോ നിന്നും ഞാനോ താലോലിക്കാം
മൗനത്തിൻ ചെപ്പിൽ നിന്നും രത്നം നിന്നെ

എങ്ങനെ ഞാനെന്റെ വിചാരം നിന്നരുകിൽ ചൊല്ലിടുമെന്നോ
എന്നരികിൽ നിൻ മനസ്സേകും സമ്മതമായ് വന്നിടുമോ പൊന്നേ
കടമിഴിയുടെ നാണം കൊണ്ടു നീ കളമെഴുതണ കാണുവാൻ
കനവരുളിയ വെള്ളത്താളിലോ കഥയെഴുതുകയാണു ഞാൻ
കുളിരിൻ കുമ്പിൾ മെയ്യിൽ നീളേ നീളെ പൂത്തു പോയ്
(ആരുമേ.....)

നിൻ മുടിയിൽ കാറ്റല പോലെ മുത്തമിടാൻ ശ്വാസമുണർന്നു
നിന്നുടലിൽ ചന്ദനമാകാൻ എൻ മിഴികൾ ചന്ദ്രിക തൂവുന്നു
കരിവളയുടെ താളം കേട്ടുവോ കൊതി നിറയണ  മാനസം
കളിചിരിയുടെ മേളം മീട്ടിയോ നിനവുണരണ ജീവിതം
വെറുതെയെന്തീ മോഹം നീയോ ഇന്നെൻ സ്വന്തമായ്
(ആരുമേ.....)

Aarume kaanaathe - Mummy & Me