മാലാഖ പോലെ മകളേ

മാലാഖ പോലെ മകളെ നീ മടി മേലേ
പാലാഴി തുള്ളി വരവായി  അകമാകേ
പുണ്യം കുടഞ്ഞ പനിനീരില്‍
നീരാടുമെന്റെ നിധിയേ
വാലിട്ടു കണ്ണിലെഴുതീടാം
വാത്സല്യമെന്ന മഷിയേ
ഇളനീരിന്‍ പുഴ പോലെ
നിറയൂ നീ ഉയിരാകെ
(മാലാഖ പോലെ...)

പകലുകളുരുകിയ നാളിലും
പനിമതി വിളറിയ രാവിലും
ഇവളുടെ അഴലിനു കാവലായ്
മിഴിയിണ നനയുമോരമ്മ ഞാന്‍
അക്ഷരം സ്വന്തമാകുവാന്‍
ഇവളാദ്യമായ് യാത്ര പോയ നാള്‍
ഓര്‍ക്കുവാന്‍ വയ്യ കണ്മണീ
ചുടുകണ്ണുനീര്‍ വീണ നിന്‍മുഖം
ദൂരത്തെ മാനത്തോ മിന്നും
താരത്തെ കയ്യെത്താനെന്നും
മോഹിച്ചോ മോഹിച്ചോ നീയെന്‍ പൊന്‍മുത്തേ
ദൂരെ ദൂരത്തെ മാനത്തോ മിന്നും
താരത്തെ കയ്യെത്താനെന്നും
മോഹിച്ചോ മോഹിച്ചോ നീയെന്‍ പൊന്‍മുത്തേ

ഇളവെയിലിവളുടെ മിഴിയിലായ്
ഇതളുകളണിയുകയല്ലയോ
പുതുമഴയിവളുടെ ഉള്ളിലായ്
സ്വരമണി വിതറുകയല്ലയോ
കൊഞ്ചലൂറുന്ന ചുണ്ടുകള്‍
പുതുപുഞ്ചിരിച്ചെണ്ടു ചൂടിയോ
അന്നുതൊട്ടെന്റെ ജീവനില്‍
ഒരു മിന്നലാളുന്ന കണ്ടുഞാന്‍
സ്നേഹത്തിന്‍ മുറ്റത്തൊ നിന്നും
സ്വപ്നത്തിന്‍ ലോകത്തോ ചെല്ലാന്‍
ശീലിച്ചോ ശീലിച്ചോ താനേ കുഞ്ഞേ നീ
പെയ്യും സ്നേഹത്തിന്‍ മുറ്റത്തൊ നിന്നും
സ്വപ്നത്തിന്‍ ലോകത്തോ ചെല്ലാന്‍
ശീലിച്ചോ ശീലിച്ചോ താനേ കുഞ്ഞേ നീ
(മാലാഖ പോലെ ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Maalaagha pole makale