ഡോക്ടർ ലൗ

Released
Dr.Love - Romance Consultant
കഥാസന്ദർഭം: 

ഒരു കോളേജ് ക്യാമ്പസ്സിലേക്ക് ഒരു പ്രണയദൗത്യവുമായി ഒരു ചെറുപ്പക്കാരൻ എത്തുന്നു. പലരുടേയും പ്രണയം സഫലീകരിച്ച് കൊടുത്ത ആ ചെറുപ്പക്കാരനെ ക്യാമ്പസ്സ് കൂട്ടുകാർ 'റൊമാൻസ് കൺസൾട്ടന്റ്' ആക്കിത്തീർക്കുന്നു. കോളേജിലെ തന്റേടിയായ ഒരു പെൺകുട്ടിയുമായി തന്റെ കൂട്ടുകാരനെക്കൊണ്ട് പ്രണയിപ്പിക്കാനുള്ള തന്ത്രത്തിനിടയിൽ ആകസ്മികമായ സംഭവവികാസങ്ങൾ ക്യാമ്പസ്സിൽ സംഭവിക്കുന്നു.

സർട്ടിഫിക്കറ്റ്: 
Runtime: 
158മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 9 September, 2011
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
എസ് ബി കോളജ്,ചങ്ങനാശേരി

എം3ഡിബിയേയും ഈ സൈറ്റിനേയും സംബന്ധിച്ച ഒരു കൗതുകം ഈ സിനിമയോട് ചേർത്ത് വയ്ക്കാതെ വയ്യ.ഈ സിനിമയുടെ ഓൺലൈൻ പ്രൊമോഷനു വേണ്ടി ഏറ്റവും സഹായിച്ചത് ഒരു പക്ഷേ ഇതിന്റെ മനോഹരങ്ങളും വൈവിധ്യമേറിയതുമായ അതിന്റെ പോസ്റ്ററുകളാവാം.അത് തയ്യാറാക്കിയത് എം3ഡീബി അഡ്മിൻ ടീമിലെ അംഗമായ നന്ദകുമാറാണ്.നന്ദന്റെ പ്രൊഫൈലും മറ്റും ഇവിടെ നിന്ന്  വായിക്കാം.