ബൈജു എഴുപുന്ന
Baiju Ezhupunna
മലയാള ചലച്ചിത്ര നടൻ, സംവിധായകൻ. ബൈജു എഴുപുന്ന പി ജി വിശ്വംഭരന് സംവിധാനം ചെയ്ത ഇരിയ്ക്കൂ എം ഡി അകത്തുണ്ട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.വെല്‍ക്കം ടു കൊടൈക്കനാല്‍,അഞ്ചരക്കല്യാണം,മീനാക്ഷി കല്യാണം,ഓട്ടോ ബ്രദേഴ്സ്,പോക്കിരി രാജ,ബോഡി ഗാര്‍ഡ് തുടങ്ങി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.2013ല്‍ എസ് വാലത്തിന്റെ തിരക്കഥയില്‍ കെ ക്യൂ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. കോപ്പയിലെ കൊടുങ്കാറ്റ് എന്ന സിനിമയുടെ കഥ എഴുതിയതും ബൈജുവാണ്.