നേരറിയാൻ സി ബി ഐ
കൂട്ടുകാരിയുടെ വീട്ടിൽ അവധിക്കാലം ആഘോഷിക്കാൻ വന്ന പെൺകുട്ടി അന്നു രാത്രി കൊല്ലപ്പെടുന്നു. അതീന്ദ്രയശക്തികളാണ് കാരണമുള്ള മരണം എന്ന ധാരണയിൽ വഴിമുട്ടിയ അന്വേഷണം പുനരാരംഭിച്ച സിബിഐ ഓഫീസർക്ക് പ്രേതങ്ങളെക്കാൾ ക്രൂരരായ മനുഷ്യരെ കാണേണ്ടി വരുന്നു.
Actors & Characters
Actors | Character |
---|---|
സേതുരാമയ്യർ | |
ചാക്കോ | |
കാപ്ര | |
വേലു | |
സായികുമാർ | |
മൈഥിലി | |
അനിത | |
ദേവസ്വം | |
മായ | |
രശ്മി | |
തുളസിയമ്മ | |
ശങ്കരേട്ടൻ | |
ഡോ കൃഷ്ണൻ നായർ | |
ഡോ ബാബു | |
ആദിനാട് ശശി |
Main Crew
കഥ സംഗ്രഹം
മമ്മുട്ടി സി ബി ഐ ഉദ്യോഗസ്ഥൻ സേതുരാമയ്യർ എന്ന അന്വേഷണ ഉദ്യോഗസ്ഥനായി വരുന്ന സി ബി ഐ അന്വേഷണ ചിത്ര പരമ്പരയിലെ നാലാമത്തെ ചിത്രമാണിത്. ആദ്യ മൂന്ന് ചിത്രങ്ങൾ "ഒരു സി ബി ഐ ഡയറിക്കുറിപ്പ്", " ജാഗ്രത", " സേതുരാമയ്യർ സിബിഐ" എന്നിവയായിരുന്നു.
'അണിമംഗലം' തറവാട്ടിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതാണ് അനിതയും (ഗോപിക) കൂട്ടുകാരികളായ മൈഥിലിയും (സംവൃത സുനിൽ) രശ്മിയും (സുജ കാർത്തിക). അനിതയുടെ വലിയമ്മ ലക്ഷ്മിയമ്മയ്ക്കും (ബിന്ദു രാമകൃഷ്ണൻ) അവരുടെ മകൾ മായയ്ക്കും (സുവർണ മാത്യു) അവർ വന്നത് സന്തോഷമാകുന്നു. എന്നാൽ, പൂട്ടിക്കിടക്കുന്ന, ആത്മാക്കളുടെ സാന്നിധ്യമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന, തെക്കിനിയിലെ പൂജാമുറി തുറക്കാൻ ശ്രമിക്കുന്ന മൈഥിലിയെ മായ ശാസിക്കുന്നു. പിറ്റേന്നു രാവിലെ തെക്കിനിയിൽ നിന്ന് പൂമുഖത്തേക്കുള്ള ഗോവണിക്കു താഴെ മൈഥിലിയെ വീണു തലയടിച്ചു മരിച്ച നിലയിൽ കാണുന്നു.
നാലു വർഷങ്ങൾക്കു ശേഷം, അനിതയുടെ പ്രതിശ്രുത വരനായ IPS ഓഫീസർ സായ്കുമാർ (ജിഷ്ണു ) CBI SP സേതുരാമയ്യരോട് (മമ്മൂട്ടി) കേസിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പറയുന്നു.
കേസന്വേഷിച്ച DySP ധനപാലൻ (അഗസ്റ്റിൻ) പൂജാമുറിയിൽ പോലീസ് നായെ കയറ്റുന്നു. നായ ഓരിയിടുന്നതു കണ്ട ധനപാലൻ ഭയപ്പെട്ട് പിൻമാറുന്നു. മകളുടെ മരണത്തിൽ ദുരൂഹത തോന്നിയ മൈഥിലിയുടെ അച്ഛൻ ഹരിഹരൻ (എം ആർ ഗോപകുമാർ) കോടതിയിൽ പരാതി നല്കുന്നു. കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അന്വേഷണം മുന്നോട്ടു പോയിട്ടില്ല.
തറവാട്ടിൽ മൈഥിലിയുടെ മരണത്തിനു മുൻപും ദുർമരണങ്ങൾ നടന്നതായി സായി പറയുന്നു. അതിൽ പ്രധാനം അനിതയുടെ അമ്മാവൻ ശങ്കരൻ്റെ (ശ്രീരാമൻ) ഭാര്യ ഉഷ എന്തോ കണ്ട് ഭയപ്പെട്ടു മരിച്ചതാണ്. തറവാട്ടിലെ ദോഷങ്ങൾ കാരണം അനിതയുമായുള്ള സായിയുടെ വിവാഹവും മാറ്റിവച്ചിരിക്കുകയാണ്.
തറവാട്ടിലെ ദോഷപരിഹാരത്തിനായി കാപ്ര വലിയ നാരായണനെത്തുന്നു (തിലകൻ). പൂജാമുറിയിൽ ഇപ്പോഴും മൈഥിലിയുടെ പ്രേതമുണ്ടെന്നും അതിനെ ഒഴിപ്പിക്കുന്നത് പാടാണെന്നും അയാൾ പറയുന്നു. തറവാട് വിറ്റു കളയുന്നതാണ് നല്ലതെന്ന് കാപ്ര ഉപദേശിക്കുന്നു.
എന്നാൽ വില ശരിയാകത്തതിനാൽ തറവാട് വില്പന നടന്നിട്ടില്ല. അനിതയുടെ അമ്മാവനായ ഡോ.കൃഷ്ണൻ നായരുടെ (ശ്രീകുമാർ) സുഹൃത്ത് ഡോ.ബാബു (റിസബാവ) തറവാട് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സായി പറയുന്നു.
കേസ് പുനരന്വേഷിക്കാൻ തീരുമാനിക്കുന്ന സേതുരാമയ്യർ, DySP ചാക്കോയെയും (മുകേഷ്) DySP വിക്രത്തിനെയും (ജഗതി ശ്രീകുമാർ) കൂടെക്കൂട്ടുന്നു. നേരത്തേ കേസന്വേഷിച്ച CBl ഓഫീസർക്ക് ചില അനർത്ഥങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് അന്വേഷണം നിലച്ചതെന്ന് ചാക്കോ പറയുന്നു. അതീന്ദ്രിയ ശക്തികളാണ് മൈഥിലിയുടെ മരണകാരണം എന്നു വിശ്വസിക്കുന്ന ചാക്കോയ്ക്കും അന്വേഷണത്തിൽ പങ്കെടുക്കാൻ വിമുഖതയുണ്ട്.
ചാക്കോ അണിമംഗലത്ത് പോയി പ്രാഥമികാന്വേഷണം നടത്തുന്നു. മരണം നടന്ന ദിവസം രാത്രി അണിമംഗലത്ത് സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും താൻ വൈകുന്നേരം സ്വന്തം വീട്ടിലേക്ക് പോകുമെന്നും കാര്യസ്ഥൻ ദേവസ്വം (ഇന്ദ്രൻസ്) പറയുന്നു. ദമ്പതികളും ജോലിക്കാരുമായ തുളസിയും ( സീമ ജി നായർ) വേലുവും (മോഹൻ ജോസ് ) രാത്രി അവരുടെ വീട്ടിലേക്കും പോകും.
അയ്യരും ചാക്കോയും ഹരിഹരനെ കാണുന്നു. കേസ് സിബിഐക്ക് വിട്ടു കഴിഞ്ഞ് കുറെ ഗുണ്ടകൾ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയെന്നും കേസിനോട് സഹകരിക്കരുതെന്ന് പറഞ്ഞെന്നും ഹരിഹരൻ പറയുന്നു. മൈഥിലിക്ക് പ്രദീപ് എന്നൊരു സുഹൃത്തുണ്ടായിരുന്നു. പ്രദീപുമായുള്ള പ്രണയത്തിൽ മൈഥിലി പിൻമാറണമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് തന്നെ ആരോ വിളിച്ചിരുന്നെന്നും ഹരിഹരൻ പറയുന്നു.
അയ്യരും ചാക്കോയും അനിതയെ കാണുന്നു. പ്രദീപുമായി മൈഥിലി പ്രണയത്തിലായിരുന്നെന്നും എന്നാൽ മൈഥിലിയുടെ മരണശേഷം അയാളെ കണ്ടിട്ടില്ലെന്നും അനിത പറയുന്നു.
അയ്യരും ചാക്കോയും അണിമംഗലത്തെത്തി പരിശോധന നടത്തുന്നു. പൂജാമുറി കാപ്പ രക്ഷയെഴുതിക്കെട്ടി ബന്ധിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിൻ്റെ അനുവാദമില്ലാതെ തുറക്കാൻ പറ്റില്ലെന്നും കൃഷ്ണൻ നായർ പറയുന്നു. അണിമംഗലത്തെത്തുന്ന കാപ്ര, അയ്യർക്ക് മുറി തുറന്ന് പരിശോധിക്കാവുന്നതാണെന്നു പറയുന്നു.
അമ്മ മരിച്ചതിനു ശേഷം പ്രദീപിൻ്റെ അച്ഛൻ (കൊച്ചിൻ ഹനീഫ) മതം മാറി ജോർജ് സി നായരായി എലിസബത്ത് (ബിന്ദു പണിക്കർ) എന്നൊരു സ്ത്രീയെ വിവാഹം കഴിച്ചെന്ന് രശ്മി പറയുന്നു. പ്രദീപ് അമേരിക്കയിലാണെന്നും അച്ഛൻ അയാളെ മതം മാറ്റി ബഞ്ചമിനാക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തുന്നു. അയ്യർ പറഞ്ഞതനുസരിച്ച് ജോർജിന് ബെഞ്ചമിനെ (മനു വാര്യർ) അമേരിക്കയിൽ നിന്നു വിളിച്ചു വരുത്തേണ്ടി വരുന്നു.
മൈഥിലി മരിച്ച ദിവസം അവളെക്കാണാൻ അണിമംഗലത്ത് പോയെങ്കിലും ഒരു വഴിപോക്കൻ തന്നെ വഴക്കു പറഞ്ഞ് തിരിച്ചയച്ചെന്ന് ബെഞ്ചമിൻ പറയുന്നു. എന്നാൽ സുഹൃത്തുക്കളോട് താൻ മൈഥിലിയെ കണ്ടെന്ന് കളവു പറഞ്ഞെന്നും പിന്നീട്, മൈഥിലി മരിച്ചപ്പോൾ അതു താൻ കാരണമാണ് എന്ന് സുഹൃത്തുക്കൾ പറഞ്ഞു പരത്തിയെന്നും പേടിച്ചിട്ടാണ് മതം മാറി നാടുവിട്ടതെന്നും അയാൾ പറയുന്നു. അയ്യർ അത് പൂർണമായും വിശ്വസിക്കുന്നില്ല.
മൂകാംബിയിൽ വച്ച് മായയെയും അഖിലേഷ് എന്നൊരാളെയും ഒരുമിച്ച് കണ്ടെന്ന് ധനപാലൻ അയ്യരെ അറിയിക്കുന്നു. അഖിലേഷിന് വാസു എന്നൊരു ഗുണ്ടയുമായി ബന്ധമുണ്ടെന്ന് വിക്രം കണ്ടെത്തുന്നു. അയാളാണോ മൈഥിലിയുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതെന്ന് വിക്രം സംശയിക്കുന്നു. എന്നാൽ അറസ്റ്റിലായ വാസു പറയുന്നത്, ഡോ. ബാബു പറഞ്ഞിട്ടാണ് അതു ചെയ്തതെന്നാണ്. അയ്യർ ബാബുവിനെ വിദഗ്ധമായി കുടുക്കുന്നു.
ഉഷയുടെ മരണം ഡോക്ടർമാർക്കു പറ്റിയ കയ്യബദ്ധമായിരുന്നെന്നും മൈഥിലിയുടെ മരണം അന്വേഷിക്കുന്നവർ അതും അന്വേഷിക്കുമെന്ന് ഭയന്നിട്ടാണ് സിബിഐ അന്വേഷണം തടസ്സപ്പെടാൻ ഹരിഹരനെ വിരട്ടിയതെന്നും ബാബുവും കൃഷ്ണൻ നായരും പറയുന്നു.
വേലുവിൻ്റെ വീട് പരിശോധിക്കുന്ന അന്വേഷണസംഘത്തിന് ആശുപത്രിയിലെ ഓപി ടിക്കറ്റും അണിമംഗലത്തെ തിരുവാഭരണത്തിൻ്റെ ഡ്യൂപ്ലിക്കേറ്റും കിട്ടുന്നു. അമ്പലത്തിലെ ശാന്തിക്കാരുടെ സഹായത്തോടെ, ഡ്യൂപ്ലിക്കേറ്റുണ്ടാക്കിയ പത്മനാഭൻ ആചാരിയെ (മേഘനാദൻ) പിടികൂടുന്നു. താൻ കണ്ട വഴിപോക്കൻ പത്മനാഭനാണെന്ന് ബഞ്ചമിൻ സ്ഥിരീകരിക്കുന്നു.
തിരുവാഭരണം നല്കുന്നതിനു പകരമായി വേലുവിന് ഡ്യൂപ്ലിക്കേറ്റും പണവും ഭൂമിയും നല്കിയെന്ന് പത്മനാഭൻ പറയുന്നു ഡ്യൂപ്ലിക്കേറ്റ് വേലുവിന് നല്കാൻ ചെന്ന രാത്രിയിൽ മൈഥിലി അതു കണ്ടെന്ന് പദ്മനാഭൻ പറയുന്നു. പിടിക്കപ്പെടാതിരിക്കാൻ താൻ മൈഥിലിയെ വേഷം കെട്ടി പേടിപ്പിച്ചെന്നും ഭയന്നോടിയ അവൾ ഗോവണിയിൽ നിന്ന് കാൽ തെറ്റി വീണു മരിച്ചെന്നും വേലു പറയുന്നു.
എന്നാൽ ഗോവണിച്ചുവട്ടിൽ മൈഥിലിയുടെ ശരീരം കിടന്ന രീതി വച്ച് അവൾ വീണു മരിച്ചതല്ലെന്ന് അയ്യർ ഉറപ്പിക്കുന്നു. അപ്പോൾ, താൻ കൊന്നിട്ട് അവിടെക്കൊണ്ടിട്ടതാണെന്ന് വേലു മാറ്റിപ്പറയുന്നു. അകത്തുനിന്ന് ആരും വാതിൽ തുറക്കാതെ വേലുവിന് അകത്തു കയറാൻ പറ്റില്ല എന്ന് അയ്യർ പറയുമ്പോൾ നില്ക്കക്കള്ളിയില്ലാതെ വേലു കൃഷ്ണൻനായരുടെ പേരു പറയുന്നു. ഉഷയെ പേടിപ്പിച്ചു കൊന്നതും കൃഷ്ണൻ നായർ പറഞ്ഞിട്ടാണെന്ന് വേലുപറയുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
Contributors | Contribution |
---|---|
Added posters |