ശ്രീനി

Sreeni
Sreeni
Date of Death: 
Wednesday, 25 March, 2015
നടക്കാവ് പിലാശേരിയില്‍ ശ്രീനി
സംവിധാനം: 3

സിനിമാ കലാ സംവിധായകനും, സംവിധായകനുമായ നടക്കാവ് പിലാശേരിയില്‍ ശ്രീനി. എസ് കോന്നനാട്ടിന്റെ അസിസ്റ്റന്റായി കുപ്പിവള എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി കലാസംവിധാന രംഗത്തെത്തിയത്. നേരറിയാന്‍ സിബിഐ, ബാലേട്ടന്‍, ആനയ്ക്കൊരുമ്മ, കഥാ സംവിധാനം കുഞ്ചാക്കോ, ചെറിയ കള്ളനും വലിയ പൊലീസും, ഇന്ദ്രജിത്ത്, മുത്തോടുമുത്ത്, വീണ്ടും കണ്ണൂര്‍, കണ്ണൂര്‍, ജോസേട്ടന്റെ ഹീറോ, മാറാത്ത നാട് എന്നിവ ഉള്‍പ്പെടെ 125ഓളം ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വഹിച്ചു. പതിനാലാം രാവ്, ഇനിയാത്ര, പിന്നെയും പൂക്കുന്ന കാട് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഏതാനും ചിത്രങ്ങളിൽ ഡിസൈനിംഗ്, പരസ്യ രംഗത്തും സജീവമായിരുന്നു. നന്ദു സംവിധാനം ചെത്ത പുറത്തിറങ്ങാനിരിക്കുന്ന തെക്കു തെക്കൊരു ദേശത്ത് എന്ന ചിത്രത്തിനാണ് അവസാനമായി കലാസംവിധാനം നിര്‍വഹിച്ചത്. ക്യാന്‍സര്‍ബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ 2015 മാർച്ച് 25 ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വച്ച് നിര്യാതനായി.