എം കെ മുരളീധരൻ

M K Muraleedharan
Date of Death: 
Friday, 13 April, 2018
മുകളേൽ കെ മുരളീധരൻ
മുരളി
Murali
സംവിധാനം: 7
സംഭാഷണം: 1
തിരക്കഥ: 1

നിരവധി സിനിമകളിൽ സഹസംവിധായകനായി ജോലി ചെയ്ത മുരളീധരൻ ഏറെ നാളുകൾക്ക് ശേഷമാണ് സംവിധായകനാകുക എന്ന സ്വപ്‌നം നിറവേറ്റുന്നത്. 1990 ൽ പുറത്തിറങ്ങിയ ആറാം വാർഡിൽ അഭ്യന്തരകലഹം എന്ന ചിത്രത്തിലൂടെയാണ് എം കെ മുരളീധരൻ എന്ന മുരളി സംവിധായകനാകുന്നത്. ചിത്രത്തിന്റെ തിരക്കഥാരചന നിർവ്വഹിച്ചതും മുരളിയായിരുന്നു. പിന്നീട് സമ്മർ പാലസ്, ചങ്ങാതിക്കൂട്ടം തുടങ്ങി ഏതാനും ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 
     ഒരു കാലത്ത് സിനിമാ സംവിധായകനായിരുന്ന മുരളീധരൻ പിന്നീട് സിനിമാ ലോകത്ത് നിന്നുമെല്ലാം മാറി ഏറെ കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നത്. സെക്യൂരിറ്റിയായും  നിർമ്മാണത്തൊഴിലാളിയായുമെല്ലാം ജോലിനോക്കിയ അദ്ദേഹം 2018 ഏപ്രിൽ 13ന് ഹൃദയാഘാതം മൂലം അന്തരിച്ചു.