ചെപ്പു കിലുക്കണ ചങ്ങാതി
സ്വന്തം കാമുകി നഷ്ടപ്പെടാതിരിക്കാൻ തനിക്കു ജോലിയുണ്ടെന്നും കാറും ബാംഗ്ലാവും നേടിയിട്ടുള്ളതായും കള്ളം പറഞ്ഞ കാമുകൻ ധാരാളം അബദ്ധങ്ങളിലും ആപത്തിലും ചെന്നു പെടുന്നു. ഒടുവിൽ അയാൾ എങ്ങനെ രക്ഷപെട്ടു എന്നതാണ് ചെപ്പ് കിലുക്കണ ചങ്ങാതി.
Actors & Characters
Actors | Character |
---|---|
നന്ദകുമാരൻ തമ്പി | |
കൃഷ്ണൻ കുട്ടി | |
മണിക്കുട്ടി | |
കല്യാണിക്കുട്ടിയമ്മ | |
ഖാദർ | |
സ്റ്റാമ്പ് വിഴുങ്ങി രാമൻ പിള്ള | |
നിഷ്കളങ്കൻ പിള്ള | |
ബാങ്ക് മാനേജർ | |
അശോകൻ കർത്താ | |
രാമകൃഷ്ണൻ | |
ബാലകൃഷ്ണൻ | |
ചിദംബര കൃഷ്ണ അയ്യർ | |
സാവിത്രി | |
ബിന്ദു | |
Main Crew
കഥ സംഗ്രഹം
നന്ദു എന്ന തീരുമംഗലത്തു വീട്ടിൽ നന്ദകുമാരൻ തമ്പി (മുകേഷ് ) കുരുവിക്കുളം ഗ്രാമത്തിൽ ജനിച്ചവൻ. പ്രീ ഡിഗ്രിക്ക് തോറ്റതിനാൽ ജോലിയും ഒന്നും ഇല്ല. നാട്ടിൽ കടം കേറി മുടിഞ്ഞു പോയത് കൊണ്ട് തന്റെ കാമുകി മണിക്കുട്ടി (ശരണ്യ ) യുടെ അച്ഛൻ സ്റ്റാമ്പ് വിഴുങ്ങി രാമൻ പിള്ള (കൃഷ്ണൻ കുട്ടി നായർ )യുടെ മുമ്പിൽ നാണം കേട്ട് പരിഹാസ്യനായി നാടു വിടേണ്ടി വന്നു അവന്. കുറച്ചു മാസങ്ങൾക്ക് ശേഷം ഒരു ദിവസം ഒരു എയർകണ്ടിഷൻ ചെയ്ത കാറിൽ നാട്ടിൽ വന്നിറങ്ങിയ നന്ദുവിനെക്കണ്ട് കവലയിൽ ഉണ്ടായിരുന്ന ജനങ്ങൾ ഞെട്ടി. സൂട്ടും കോട്ടും ധരിച്ച്, കറുത്ത കണ്ണട വച്ച നന്ദു അവർക്ക് അത്ഭുതമായി തോന്നി. താൻ ഒരു വലിയ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആണെന്നും നഗരത്തിൽ തനിക്ക് ഒരു ബാംഗ്ലാവ് ഉണ്ടെന്നും അവൻ അവരോട് പറഞ്ഞു. അവന്റ കൂട്ടുകാരൻ കൃഷ്ണൻ കുട്ടി (ജഗദീഷ് ) അവനെ കാണാൻ ഓടി എത്തി. അവർ ഇരുവരും ഒരുമിച്ച് മണികുട്ടിയെയും രാമൻ പിള്ളയെയും കാണാൻ പോയി അവിടെയും തനിക്കു വന്ന സൗഭാഗ്യത്തിന്റെ കഥ അവൻ പ്രഘോഷിച്ചു. മണിക്കുട്ടി സന്തോഷിച്ചുവെങ്കിലും രാമൻ പിള്ള അവനെ ആട്ടി പായിച്ചു.
തിരിച്ചു നഗരത്തിൽ എത്തി നന്ദു. കാർ, ഡ്രസ്സ്, കൂളിംഗ് ഗ്ലാസ് എല്ലാം അവന്റ സുഹൃത്ത് ബാലകൃഷ്ണന്റെ(മഹേഷ് )തായിരുന്നു. നന്ദുവിന് ഒരു ജോലിയും ഇല്ല. നിഷ്കളങ്കൻ പിള്ള (ഒടുവിൽ ഉണ്ണികൃഷ്ണൻ )എന്നയാളുടെ വാടക വീട്ടിൽ ആണ് താമസം. അഞ്ച് മാസത്തെ വാടക കുടിശിക ഉണ്ട്. ഭക്ഷണം ഖാദറിക്ക(മാമുക്കോയ)യുടെ കടയിൽ, അതും കടം പറഞ്ഞ്. ഇതൊന്നും അറിയാതെ നന്ദുവിന്റെ കമ്പനിയിൽ ജോലിയും മോഹിച്ച് കൃഷ്ണൻ കുട്ടി നഗരത്തിലെത്തി. വന്നതിന് ശേഷമാണ് നന്ദു ഇവിടെയും തട്ടിപ്പ് തന്നെയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കിയത്. കൃഷ്ണൻകുട്ടിയും കൂടെ കൂടി.
മഹേഷിന്റെ അച്ഛൻ ശുപാർശ ചെയ്തത് കൊണ്ട് ബാങ്ക് മാനേജർ, സ്വയം തൊഴിൽ ചെയ്യാനായി സ്വന്തം റിസ്ക്കിൽ അയ്യായിരം രൂപ കടമായി ബാങ്കിൽ നിന്നും ഇവർക്ക് അനുവദിച്ചു. നന്ദുവിന് ഇരുപത്തി അഞ്ച് രൂപ വാടക നൽകി വീടിന് വെളിയിൽ, തുണികൾക്ക് ഇസ്ത്രി ഇടുന്ന രാമകൃഷ്ണന്റെ(ബോബി കൊട്ടാരക്കര )ഇസ്ത്രി വണ്ടി ആയിരം രൂപയ്ക്ക് വാങ്ങാൻ ആയിരുന്നു തീരുമാനം. ബാങ്ക്, അയ്യായിരം രൂപയുടെ ചെക്ക് രാമകൃഷ്ണന് നേരിട്ട് നൽകിയപ്പോൾ അവൻ മുഴുവൻ രൂപയും കൊണ്ട് നാട് വിട്ടു. അങ്ങനെ ഗത്യന്തരമില്ലാതെ രാമകൃഷ്ണൻ ഉപേക്ഷിച്ചു പോയ ഇസ്ത്രി വണ്ടിയിൽ റോഡ് നീളെ നടന്ന് ഇസ്ത്രി ഇടുന്ന തൊഴിൽ നന്ദുവും കൃഷ്ണൻ കുട്ടിയും ആരംഭിച്ചു. പരിചയമില്ലാത്ത തൊഴിൽ, ഒരു പാട് അബദ്ധങ്ങൾ പിണഞ്ഞുവെങ്കിലും അവർക്ക് ചെറിയ വരുമാനം കിട്ടിത്തുടങ്ങി. കുറെ കടം വീട്ടാനും കഴിഞ്ഞു. അപ്പോഴാണ് നഗരത്തിൽ ജോലി കിട്ടിയ മണിക്കുട്ടിയേയും കൂട്ടി രാമൻ പിള്ള ആത്മസുഹൃത്തായ നിഷ്കളങ്കൻ പിള്ളയുടെ വീട്ടിലേയ്ക്ക് വരുന്നത്. മകളുടെ വിവാഹത്തെക്കുറിച്ചും വലിയ ഉദ്യോഗസ്ഥനായ നന്ദുവിനെക്കുറിച്ചും രാമൻ പിള്ള സൂചിപ്പിച്ചു. ഒരു ദിവസം നന്ദുവിനെക്കാണാൻ ഇറങ്ങി തിരിച്ച അവർ തേപ്പുകാരൻ നന്ദുവിനെ കണ്ടു, അവന്റെ എല്ലാ കള്ളവും അവർ അറിയുകയും ചെയ്തു. രാമൻ പിള്ള വിവാഹത്തിൽ നിന്നും പിൻ മാറാൻ ശ്രമിച്ചുവെങ്കിലും നിഷ്കളങ്കൻ പിള്ള നന്ദുവിനെക്കുറിച്ച് നല്ലതാണ് പറഞ്ഞത്. രാമൻ പിള്ളയെകൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കുകയും ചെയ്തു നിഷ്കളങ്കൻ.
ഒരു ദിവസം, ഖാദറിന്റെ ഹോട്ടലിൽ ഒരു സ്ത്രീ കൂടുതൽ ആഹാരം കഴിക്കുന്നത് കണ്ട് അയാൾ സന്തോഷിച്ചു. വലിയ തുകയ്ക്കുള്ള ബിൽ ഉണ്ടാകുമല്ലോ..പക്ഷെ ആരോ ഖാദറിനോട് പറഞ്ഞു. അത് ഒരു ഭ്രാന്തി. കയ്യിൽ കാശൊന്നും ഇല്ല. ഇത് ആ സ്ത്രീയുടെ ഒരു പതിവ് ആണ്. ഇത് കേട്ടതും ഖാദർ അവരെ വിരട്ടി ഓടിച്ചു. കല്യാണിഅമ്മ(കെ പി എ സി ലളിത )എന്ന ആ സ്ത്രീ പിന്നീട് നന്ദുവിന്റെ വീട്ടിൽ കാണപ്പെട്ടു. മിനി മോളെ തിരക്കി വന്നതാണ് അവർ.. തന്ത്ര പൂർവ്വം കല്യാണി അമ്മയെ നന്ദു പറഞ്ഞു വിട്ടു. കല്യാണിഅമ്മയെ തിരക്കി ചില ഗുണ്ടകൾ ഖാദറിന്റെ ഹോട്ടലിലും ചെന്നിരുന്നു. ഈ വിവരം ഖാദർ നന്ദുവിനെ അറിയിക്കുന്നു ഒരു ദിവസം രാത്രി വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ നന്ദു, കല്യാണി അമ്മയെ വീട്ടിനുള്ളിൽ കണ്ടു. കൃഷ്ണൻ കുട്ടിയും നന്ദുവും കൂടി ഉറങ്ങുന്ന കല്യാണി അമ്മയെ പല സ്ഥലങ്ങളിലും ഉപേക്ഷിക്കാനുള്ള വിഫല ശ്രമം നടത്തി. പിന്നീട് കല്യാണിഅമ്മയെ കണ്ടില്ല. റൗഡികൾ കല്യാണിഅമ്മ എവിടെ എന്ന് ചോദിച്ച് കൃഷ്ണൻകുട്ടിയെ തല്ലി. ഇസ്ത്രി വണ്ടി തല്ലി പൊളിച്ചു. നന്ദു ഓടി എത്തിയാണ് അവനെ രക്ഷിച്ചത്. ഉടനെ ആ സ്ത്രീയെ കണ്ടു പിടിച്ച് ഏൽപ്പിച്ചില്ലെങ്കിൽ ആ റൗഡികൾ ഇനിയും ആക്രമിക്കും എന്ന് ഖാദർപറയുന്നു. അപ്പോൾ രണ്ടു പോലീസ് കോൺസ്റ്റബിൾമാർ നന്ദുവിന്റെ വീട്ടിൽ വന്ന് പറഞ്ഞു അവരുടെ അമ്മ കല്യാണി അമ്മ ഒരു ആക്സിഡന്റിൽ പെട്ട് ആശുപത്രിയിൽ ആണ്. നന്ദുവും കൃഷ്ണൻകുട്ടിയും ആശുപത്രിയിൽ എത്തി അവരെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു വന്നു. അന്ന് രാത്രി അശോകൻ കർത്താ (വീരരാഘവൻ ) എന്നൊരാൾ അവിടെ വന്ന് കല്യാണി അമ്മ തന്റെ അമ്മയാണെന്നും ഭ്രാന്താശുപത്രിയിൽ നിന്നും ചാടി പോയതാണെന്നും പറഞ്ഞു. കൃഷ്ണൻകുട്ടിയെ തല്ലിയതും ഇസ്ത്രി വണ്ടി തകർത്തതും അയാളുടെ ആൾക്കാർ ആണെന്നും അയാൾ സമ്മതിച്ചു. അതിന് നഷ്ട പരിഹാരമായി പതിനായിരം രൂപ നന്ദുവിന് നൽകി, അമ്മയെയും കൂട്ടി അയാൾ പോയി.
എല്ലാം സമാധാനമായി അവസാനിച്ചു എന്ന് സന്തോഷിക്കുമ്പോൾ ഉമ്മറത്ത് രാവിലെ കല്യാണി അമ്മ ഇരുന്നുറങ്ങുന്നു. അടുത്ത് ചെന്ന് വിളിച്ചപ്പോൾ അവർക്ക് ജീവൻ ഇല്ല. അത് അവരുടെ മൃതദേഹം ആണ്. പോലീസ് കേസ് ഭയന്ന് ആ മൃതശരീരം അവിടന്ന് മാറ്റാൻ പുറത്തു പോയി ഒരു കാറുമായി നന്ദുവും കൃഷ്ണൻ കുട്ടിയും ഖാദറും തിരിച്ചു വരുമ്പോൾ വീടിന്റെ മുറ്റത്ത് ആൾക്കൂട്ടം, പോലീസ്. ഒക്കെ എത്തിയിരുന്നു. ഭയന്ന് അവർ വീട്ടിൽ കയറാതെ തിരിച്ചു പോയി. കല്യാണി അമ്മയുടെ ഒരു ഭാണ്ഡക്കെട്ട് മുറ്റത്ത് വലിച്ചെറിഞ്ഞത് കൃഷ്ണൻ കുട്ടി ഓർമ്മിച്ചു. ഖാദർ ആരും കാണാതെ അത് എടുത്തുകൊണ്ടു വന്നു.. അതിൽ നിന്നും മിനി മോളുടെ അഡ്രസ്സ്കിട്ടി. അവളെ കാണാൻ ഹോസ്റ്റലിൽ പോയപ്പോൾ അശോകൻ കർത്താ അവളെ കൂട്ടി കൊണ്ടുപോയതായി അവർ മനസ്സിലാക്കി. കർത്തായുടെ വീട്ടിൽ തടങ്കലിൽ ആയിരുന്ന മിനി മോളെ അവർ മോചിപ്പിച്ച് കൂടെ കൂട്ടി. അവളുടെ അച്ഛന്റെ സുഹൃത്ത് ആണ് അശോകൻ കർത്താ. അച്ഛന്റെ സ്വത്ത് തട്ടി എടുക്കാൻ അച്ഛനെയും അമ്മയെയും അയാൾ കൊന്നു. ആ ഷോക്കിൽ മുത്തശ്ശിക്ക് ഭ്രാന്ത് വന്നു. മുത്തശ്ശിയെ കർത്താ കൊല്ലുന്നത് കണ്ട ദൃക്സാക്ഷി ആണവൾ.
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
സ്വരലയപല്ലവിയിൽ |
ബിച്ചു തിരുമല | ജോൺസൺ | ഉണ്ണി മേനോൻ |
2 |
നാവും നീട്ടി വിരുന്നു വരുന്നവരേ |
ബിച്ചു തിരുമല | ജോൺസൺ | ഉണ്ണി മേനോൻ, കൃഷ്ണചന്ദ്രൻ, ബാലഗോപാലൻ തമ്പി, സുജാത മോഹൻ |
3 |
ചന്ദനം പെയ്തു പിന്നെയും |
ബിച്ചു തിരുമല | ജോൺസൺ | ബാലഗോപാലൻ തമ്പി, രാധികാ തിലക് |