എൽ ഭൂമിനാഥൻ

L Bhoominadhan

മലയാള സിനിമാ രംഗത്ത് പ്രസിദ്ധിയാർജ്ജിച്ച ചിത്രസംയോജകൻ. മികച്ച ചിത്രസംയോജകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 3 തവണ നേടിയ ഭൂമിനാഥൻ അറുപതോളം ചിത്രങ്ങൾക്ക് എഡിറ്റിംഗ് നിർവ്വഹിച്ചു. ഭരതം, ഹിസ ഹൈനസ് അബ്ദുള്ള, ആറാം തമ്പുരാൻ, നരസിഹം തുടങ്ങിയ സൂപ്പർ ഹിറ്റ് സിനികൾക്ക് എഡിറ്റിംഗ് നിർവ്വഹിച്ചിരുന്നു. സിബി മലയിൽ, ഷാജി കൈലാസ്, രഞ്ജിത്ത് എന്ന സംവിധായകരുടെ ചിത്രങ്ങളിലാണ് കൂടുതലും എഡിറ്റിംഗ് നിർവ്വഹിച്ചിരുന്നത്. 2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ  ജൂറി അംഗമായി പ്രവർത്തിച്ചു.