രക്തസാക്ഷി
സമൂഹത്തിലെ കൊള്ളരുതായ്മകൾക്കെതിരെ സ്വന്തം പത്രത്തിലൂടെ ശബ്ദമുയർത്തുന്ന ആദർശവാദിയായ ഒരു പത്രാധിപർക്ക്, തന്റെ നിലപാടുകളിൽ നിന്ന് തെല്ലും വ്യതിചലിക്കാത്തതിന്റെ പേരിൽ വ്യക്തിജീവിതത്തിൽ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
രാമകൃഷ്ണൻ | |
ശേഖരൻ കുട്ടി | |
ഗോപി | |
ഡിക്രൂസ് | |
ശാന്തി | |
ഗീത | |
സൂസി | |
പിള്ള | |
കുമാർ | |
കുഞ്ഞൻ മേനോൻ | |
രവി | |
മേലേപ്പറമ്പൻ | |
മേസ്തിരി | |
അജയൻ | |
മോഹനൻ | |
റേഷൻകട തൊഴിലാളി | |
Main Crew
കഥ സംഗ്രഹം
സമൂഹത്തിലെ അനീതികൾക്കും അക്രമങ്ങൾക്കുമെതിരെ പ്രതികരിക്കുന്ന 'സമരം' എന്ന പത്രത്തിന്റെ പത്രാധിപരാണ് രാമകൃഷ്ണൻ(പ്രേം നസീർ). ഭാര്യ ശാന്തിയും(സീമ), മകൻ അജയനും(മാസ്റ്റർ സുരേഷ്), സഹോദരി ഗീത(മേനക)യുമടങ്ങുന്നതാണ് അയാളുടെ കുടുംബം. സഹപത്രാധിപരായ ശേഖരൻ (എം. ജി. സോമൻ) അയാൾക്ക് സഹോദരതുല്യനാണ്.
തന്റെ മകളുടെ മരണത്തിനുത്തരവാദിയായ മേലേപ്പറമ്പൻ(സി. ഐ. പോൾ) എന്ന ധനികനെ നിയമത്തിന്റെ മുന്നിലെത്തിക്കുന്നതിനുള്ള സഹായം തേടി തങ്ങളുടെ മുന്നിലെത്തുന്ന പിള്ള (വെമ്പായം തമ്പി) എന്ന വൃദ്ധനും സാധുവുമായ മനുഷ്യനെ സഹായിക്കാൻ രാമകൃഷ്ണനും ശേഖരനും തീരുമാനിക്കുന്നു. തേഞ്ഞുമാഞ്ഞു പോകുമായിരുന്ന ആ കേസ് 'സമരം' പത്രം ജനശ്രദ്ധയിൽ കൊണ്ടുവരുന്നു. അതോടെ കേസന്വേഷണം പുനരാരംഭിച്ച സ്ഥലം എസ്. ഐ. യെ തന്റെ സ്വാധീനത്താൽ സ്ഥലംമാറ്റിച്ച് തൽസ്ഥാനത്ത് സ്വന്തം അനന്തരവൻ സുകുമാരനെ മേലേപ്പറമ്പൻ കൊണ്ടുവരുന്നു. മേലേപ്പറമ്പന്റെ ഉറ്റസുഹൃത്തുക്കളായ മേനോൻ (പറവൂർ ഭരതൻ), ഡിക്രൂസ് (ജോസ് പ്രകാശ്) എന്നിവർക്കും പുതിയ എസ്.ഐ. തന്റെ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു.
ഗീതയെ ശേഖരനെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കുന്നതിന് രാമകൃഷ്ണനും ശാന്തിയും ആലോചിക്കുന്നു. ശേഖരന് ആ ബന്ധത്തിൽ താല്പര്യമുണ്ടെങ്കിലും ഗീത അതിൽ വിസമ്മതം പ്രകടിപ്പിക്കുന്നു. അവൾ ഗർഭിണിയാണെന്ന് മനസ്സിലാക്കുന്ന ശാന്തി ആ വിവരം രാമകൃഷ്ണനെയും ശേഖരനെയും അറിയിക്കുന്നു. മേനോന്റെ മകനായ ഗോപി (രവികുമാർ)യുമായി ഗീത ഇഷ്ടത്തിലാണെന്നും അയാളിൽ നിന്നാണ് അവൾ ഗർഭിണിയായതെന്നും മനസ്സിലാക്കുന്ന ശേഖരൻ, ഗോപിയെ കണ്ട് സംസാരിക്കുകയും ഗീതയെ വിവാഹം ചെയ്യണമെന്ന് അയാളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ആദ്യം ആ ആവശ്യം പുച്ഛിച്ചുതള്ളുന്ന ഗോപി, പിന്നീട് ശേഖരന്റെ പ്രഹരത്തിനും ഭീഷണിക്കും മുന്നിൽ വഴങ്ങി അവളെ വിവാഹം കഴിക്കുന്നുവെങ്കിലും, ഗീതയും ശേഖരനും തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്ന സംശയമുന്നയിച്ചും നിരന്തരം കുറ്റപ്പെടുത്തിയും ഗോപി അവളുടെ ജീവിതം ദുരന്തപൂർണ്ണമാക്കുന്നു.
കേസിൽ മേലേപ്പറമ്പന് അനുകൂലമായി സാക്ഷിപറയാൻ നിർബന്ധിച്ച് എസ്.ഐ. സുകുമാരനും പോലീസുകാരും പിള്ളയെ മർദ്ദിക്കുന്നു. അതറിയുന്ന രാമകൃഷ്ണനും ശേഖരനും അയാളെ ശേഖരന്റെ വീട്ടിലേക്ക് രഹസ്യമായി മാറ്റിത്താമസിപ്പിക്കുന്നു. തന്റെ സുഹൃത്തായ മേനോനും രാമകൃഷ്ണനുമായുള്ള ബന്ധുത്വം മുതലെടുത്ത് ആ വഴിക്ക് രാമകൃഷ്ണനെ സ്വാധീനിക്കാനുള്ള മേലേപ്പറമ്പന്റെ ശ്രമങ്ങൾ പാഴാവുന്നു.
ശേഖരനും ഗീതയും തമ്മിൽ അടുപ്പത്തിലാണെന്നും അവർ നിരന്തരം സന്ധിക്കാറുണ്ടെന്നും, രാമകൃഷ്ണനെയും ഭാര്യയെയും ഗോപി വിദഗ്ദ്ധമായി തെറ്റിധരിപ്പിക്കുന്നു. ഇതിനിടയിൽ, പിള്ളയെ ശേഖരന്റെ വീട്ടിൽ നിന്ന് മേലേപ്പറമ്പനും സംഘവും തട്ടിക്കൊണ്ടുപോയി മേനോന്റെ വീട്ടിൽ തടവിലാക്കുന്നു. തന്റെ പക്കൽ നിന്ന് പണം വാങ്ങി പിള്ളയെ ശേഖരൻ തനിക്ക് വിട്ടുനൽകുകയായിരുന്നു എന്ന് രാമകൃഷ്ണനെ തെറ്റിദ്ധരിപ്പിക്കുന്നതിൽ മേലേപ്പറമ്പൻ വിജയിക്കുന്നു. ഇതോടെ രാമകൃഷ്ണനും ശേഖരനും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ ഉണ്ടാവുകയും, ശേഖരൻ പത്രസ്ഥാപനം ഉപേക്ഷിച്ച് പോവുകയും ചെയ്യുന്നു.
നിലവിൽ താൻ രാമകൃഷ്ണന്റെ ശത്രുവാണെന്ന ഭാവത്തിൽ മേലേപ്പറമ്പനോടും മേനോനോടും ഡിക്രൂസിനോടും സഖ്യം ചേരുന്ന ശേഖരൻ, പിള്ളയുടെ മകളുടെ കേസിലെ തെളിവുകൾ നശിപ്പിക്കാൻ സഹായിക്കാമെന്ന ഉറപ്പ് അവർക്ക് നൽകുന്നു.
ഗോപിയിൽ നിന്നുള്ള മാനസികവും ശാരീരികവുമായ ഉപദ്രവം നിമിത്തം ഗീതയുടെ ഗർഭം അലസുന്നു. ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന അവളെ ശേഖരൻ പിന്തിരിപ്പിക്കുന്നു. ഗോപിയുമൊത്തുള്ള ജീവിതം തുടരാൻ കഴിയില്ലെന്നുറപ്പിച്ച് ഗീത സ്വന്തം വീട്ടിലേക്ക് തിരികെപ്പോകുന്നു.
ഇതിനിടയിൽ, സബ് ഇൻസ്പെക്ടർ സുകുമാരൻ സ്ഥലംമാറി, പകരം പുതിയ എസ്. ഐ. ചാർജ്ജെടുക്കുന്നു. തന്റെ പിതാവിന്റെ സുഹൃത്തായ ഡിക്രൂസിന്റെ ഭാര്യ സൂസി (സത്യചിത്ര)യുമായി ഗോപി പുലർത്തിപ്പോന്ന രഹസ്യബന്ധം ഡിക്രൂസ് അറിയുകയും അവർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടാവുകയും ചെയ്യുന്നു. പിന്നീട് ഒരു ഹോട്ടലിൽ സൂസിയുമായി രഹസ്യ സമാഗമത്തിനെത്തുന്ന ഗോപി വെടിയേറ്റ് മരിക്കുന്നു. മകന്റെ മരണത്തിൽ മനംനൊന്തു കഴിയുന്ന മേനോന്റെ വീട്ടിൽ നിന്ന് പിള്ളയെ ശേഖരൻ കടത്തിക്കൊണ്ടുപോകുന്നു. അവരെ പിന്തുടർന്നെത്തുന്ന മേനോൻ അവർക്കു നേരെ നിറയൊഴിക്കുകയും പിള്ളയ്ക്ക് വെടിയേൽക്കുകയും ചെയ്യുന്നു. ആശുപത്രിയിൽ വച്ച് പിള്ള നൽകുന്ന മരണമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് മേനോനെ അറസ്റ്റ് ചെയ്യുന്നു.
Video & Shooting
സംഗീത വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ശാരികേ കൂടെ വരൂ |
മങ്കൊമ്പ് ഗോപാലകൃഷ്ണൻ | എ ടി ഉമ്മർ | കെ ജെ യേശുദാസ് |
2 |
പാഞ്ചജന്യത്തിന് നാട്ടിൽ - M |
മങ്കൊമ്പ് ഗോപാലകൃഷ്ണൻ | എ ടി ഉമ്മർ | കെ ജെ യേശുദാസ് |
3 |
പാഞ്ചജന്യത്തിന് നാട്ടിൽ - F |
മങ്കൊമ്പ് ഗോപാലകൃഷ്ണൻ | എ ടി ഉമ്മർ | ജെൻസി |
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് | |
പോസ്റ്റർ ഇമേജുകൾ, കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ, ക്രെഡിറ്റ്സ് വിവരങ്ങൾ,റിലീസ് തീയതി |