സി ഐ പോൾ

C I Paul
Date of Birth: 
ചൊവ്വ, 1 August, 1944

മലയാളചലച്ചിത്രനടൻ. ജനനം 1944 ഓഗസ്റ്റ് 1*. ആദ്യകാല രാഷ്ട്രീയ പ്രവർത്തകനായിരുന്ന സി ഐ പോൾ ഫാദർ വടക്കന്റെ കർഷകത്തൊഴിലാളി പാർട്ടിയിലെ അംഗമായി പ്രവർത്തിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം അദ്ദേഹത്തിന് നാടകാഭിനയവും ഉണ്ടായിരുന്നു. വി എൽ  ജോസിന്റെ നാടകവേദികളിലൂടെയാണ് സി ഐ പോൾ അഭിനയ രംഗത്തേയ്ക്ക് കടന്നുവരുന്നത്. കലാനിലയത്തിന്റെ നാടകങ്ങളിലെ അഭിനയമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.

 1967 ൽ റിലീസ് ചെയ്ത മാടത്തരുവി കൊലക്കേസിനെ ആസ്പദമാക്കി നിർമ്മിച്ച "മാടത്തരുവി" എന്ന സിനിമയിലെ ഫാദർ ബെനഡിക്ട് ആയി അഭിനയിച്ചുകൊണ്ടാണ് സി ഐ പോൾ സിനിമാഭിനയരംഗത്തേക്കെത്തുന്നത്. സ്വഭാവനടനായിട്ടാണ് ആദ്യകാലത്ത് അഭിനയിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹം വില്ലൻ വേഷങ്ങളിലും, കോമഡി വേഷങ്ങളിലും മികച്ചപ്രകടനം കാഴ്ച്ചവെച്ചു. 300 ന് അടുത്ത് സിനിമകളിൽ സി ഐ പോൾ അഭിനയിച്ചിട്ടുണ്ട്. മിഥുനം, ഡാർലിംഗ് ഡാർലിംഗ്... തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷക പ്രീതിനേടിയവയാണ്. നാടകവും സിനിമയും കൂടാതെ ധാരാളം ടി വി സീരിയലുകളിലും സി ഐ പോൾ അഭിനയിച്ചിട്ടുണ്ട്.

2005 ഡിസംബർ 14ന് ഹൃദയസ്തംഭനം മൂലം സി ഐ പോൾ അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ നേരത്തെമരിച്ചിരുന്നു. അവർക്ക് കുട്ടികൾ ഇല്ലായിരുന്നു.

 

* - ആധികാരികത ഉറപ്പാവേണ്ടതുണ്ട്