ഒ രാമദാസ്

O Ramadas

മലയാള ചലച്ചിത്ര സംവിധായകനും അഭിനേതാവും നിർമ്മാതാവുമാണ് ഒ.രാമദാസ്. തൃശൂർ മരത്താക്കര ഓറോംപുറത്ത് തറവാട്ടിൽ നാരായണിയമ്മയുടെയും കണ്ടംകാവിൽ കുട്ടപ്പൻ നായരുടെയും മകനായി ജനിച്ചു. വഴിപിഴച്ച സന്തതി, കൃഷ്ണപ്പരുന്ത്, എന്നീ സിനിമകൾ സംവിധാനം ചെയ്ത ഇദ്ദേഹം, വഴിപിഴച്ച സന്തതി എന്ന ചിത്രത്തിൻ്റെ നിർമ്മാതാവും കൂടിയാണ്. നൂറോളം ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിക്കുകയും ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. 
   പ്രശസ്ത നടി കമലാദേവിയെയാണ് രാമദാസ് വിവാഹം ചെയ്തത്. കായംകുളം കൊച്ചുണ്ണി, പോസ്റ്റുമാൻ, മാടത്തരുവി, പാവപ്പെട്ടവൾ എന്നിവ ഇവർ ഇരുവരും അഭിനയിച്ച സിനിമകളാണ്. വിജി മോഹൻ, ശ്രീശാന്തി, രജി സുഭാഷ് എന്നിവരാണ് മക്കൾ. 
   ചെന്നെയിൽ 2018 ജൂലൈ പത്തിന് ഒ.രാമദാസ് അന്തരിച്ചു.