കായംകുളം കൊച്ചുണ്ണി (1966)
Actors & Characters
Actors | Character |
---|---|
കൊച്ചുണ്ണി | |
ദിവാൻ | |
ഖാദർ | |
നബീസ | |
കൊച്ചുണ്ണീപ്പണിക്കർ തഹസീൽദാർ | |
വാഴപ്പള്ളി ജാനകി | |
കൊച്ചുണ്ണിയുടെ ബാല്യം | |
പാച്ചുപിള്ള | |
അയിഷ | |
മൊയ്തു | |
പയറ്റ് ഗുരു | |
അയ്യപ്പൻ നായർ | |
കടുവാഞ്ചേരി വാവ | |
അയ്യപ്പൻ നായരുടെ ഭാര്യ | |
കല്ലട കൊച്ചുനാണു | |
തോമാച്ചൻ | |
Main Crew
കഥ സംഗ്രഹം
യേശുദാസ് ആദ്യമായി സിനിമയിൽ, അതും ഒരു പ്രധാന വേഷം ചെയ്തു എന്നുള്ളതാണ് പ്രത്യേകത. മൂന്നു പാട്ടുകളാണ് പാടി അഭിനയിച്ചത്. അഭിനയത്തെപ്പറ്റി സിനിക്ക് ...”ഒട്ടൊക്കെ വികാരവിധേയമാണ് ആ മുഖമെന്നിരിക്കിലും ഖാദറെന്ന കാമുകൻ തികഞ്ഞ പരാജയമായാണു കലാശിച്ചത്.“
വിശപ്പു സഹിയ്ക്കാനാവാതെ എട്ടു വയസ്സിൽ വീടു വിട്ടവനാണു കൊച്ചുണ്ണി. ദയാലുവായ ഒരു പീടികക്കാരനു ചെറിയ ജോലികൾ ചെയ്തു കൊടുത്ത് സ്വന്തം ജീവിതം തുടങ്ങി കൊച്ചുണ്ണി. ഉമ്മ മരിച്ചപ്പോൾ സഹോദരി നബീസയെ അവൻ സംരക്ഷിയ്ക്കുകയാണ്. പയറ്റു പഠിപ്പിക്കുന്നത് ഒളിച്ചിരുന്നു നോക്കിപ്പഠിച്ച കൊച്ചുണ്ണി അബദ്ധത്തിൽ ഗുരുവിനു മുൻപിൽ പെട്ടുപോവുകയും ഗുരു അവനെ അഭ്യാസങ്ങൾ പഠിപ്പിയ്ക്കുകയും ചെയ്തു. പീടികപ്പണിയിൽ നിന്നും പുറം തള്ളപ്പെട്ട കൊച്ചുണ്ണി കുറേശ്ശെ കളവും കൊള്ളയും തുടങ്ങി. അഗതികളിൽ നിന്നും സ്വരുക്കൂട്ടിയ മുതൽ ധനികരുടെ പക്കൽ നിന്നും ബലമായി കവർന്ന് അവർക്ക് തിരിച്ചേൽപ്പിക്കുക കൊച്ചുണ്ണിയുടെ നിത്യവൃത്തിയായി മാറി. സുറുമക്കച്ചവടക്കാരൻ ഖാദറുമായി നബീസയ്ക്ക് അടുപ്പമുണ്ട്. കൊച്ചുണ്ണിയുടെ ഭാര്യ അയിഷയ്ക്കും ആ ബന്ധം ഇഷ്ടമായിരുന്നു എന്നതിനാൽ അവരുടെ വിവാഹം നടത്തിക്കൊടുത്തു കൊച്ചുണ്ണി. തിരുവനന്തപുരം കൊട്ടാരം അടിച്ചുതളിക്കാരി വാഴപ്പള്ളി ജാനകി കായംകുളത്തു വന്നു താമസമാക്കിയപ്പോൾ പല ശൃംഗാരികളും അവളുടെ സ്വാധീനത്തിലായി. കൊച്ചുണ്ണിയും അവളെ സന്ദർശിച്ചു പോന്നു. പാലിൽ മയക്കുമരുന്ന് കലക്കിക്കൊടുത്ത് ഉറക്കി കൊച്ചുണ്ണിയെ പോലീസിനേൽപ്പിച്ചു കൊടുത്തു അവൾ. ജയിൽ ചാടിയ കൊച്ചുണ്ണി അവളേയും രഹസ്യക്കാരനേയും കുത്തിക്കൊന്നു. പിന്നീട് സ്വയം പോലീസിനു കീഴടങ്ങിയ കൊച്ചുണ്ണിയെ ദിവാൻ വിചാരണ ചെയ്തപ്പോൾ ജനശതങ്ങൾ കൊച്ചുണ്ണിയുടെ വിടുതലിനായി പ്രകടനം നടത്തി.
Audio & Recording
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് |