വിറവാലൻ കുരുവീ

വിറവാലന്‍ കുരുവീ ഞാനൊരു 
കുറിമാനം തന്നെങ്കില്‍
വിറവാലന്‍ കുരുവീ ഞാനൊരു 
കുറിമാനം തന്നെങ്കില്‍
മറ്റാരും കാണാതെ നീ 
മണിമാരനു നല്‍കാമോ
മറ്റാരും കാണാതെ നീ 
മണിമാരനു നല്‍കാമോ
വിറവാലന്‍ കുരുവീ...

കുഞ്ഞാറ്റക്കിളിയെ ഞാനൊരു 
കിന്നാരം ചൊന്നെങ്കില്‍
കുഞ്ഞാറ്റക്കിളിയെ ഞാനൊരു 
കിന്നാരം ചൊന്നെങ്കില്‍
ചെവിയോടിരു ചെവിയറിയാതെ
അവിടെപോയ് ചൊല്ലാമോ
ചെവിയോടിരു ചെവിയറിയാതെ
അവിടെപോയ് ചൊല്ലാമോ
വിറവാലന്‍ കുരുവീ...

പാടത്തെ കാറ്റെ ഞാനൊരു
പട്ടുറുമാല്‍ തന്നെങ്കില്‍
പാടത്തെ കാറ്റെ ഞാനൊരു
പട്ടുറുമാല്‍ തന്നെങ്കില്‍
തോഴന്റെ പിറകില്‍ ചെന്നാ
തോളത്തതു ചുറ്റാമോ
തോഴന്റെ പിറകില്‍ ചെന്നാ
തോളത്തതു ചുറ്റാമോ

വിറവാലന്‍ കുരുവീ ഞാനൊരു 
കുറിമാനം തന്നെങ്കില്‍
മറ്റാരും കാണാതെ നീ 
മണിമാരനു നല്‍കാമോ
മറ്റാരും കാണാതെ നീ 
മണിമാരനു നല്‍കാമോ
വിറവാലന്‍ കുരുവീ...

മാടത്തി പ്രാവേ നീയാ 
മാരനെ കാണുമ്പോള്‍
മാടത്തി പ്രാവേ നീയാ 
മാരനെ കാണുമ്പോള്‍
പെരുന്നാളിനു നെയ്ചോറുണ്ണാന്‍
വിരുന്നിനു വിളിക്കാമോ
പെരുന്നാളിനു നെയ്ചോറുണ്ണാന്‍
വിരുന്നിനു വിളിക്കാമോ

വിറവാലന്‍ കുരുവീ ഞാനൊരു 
കുറിമാനം തന്നെങ്കില്‍
മറ്റാരും കാണാതെ നീ 
മണിമാരനു നല്‍കാമോ
മറ്റാരും കാണാതെ നീ 
മണിമാരനു നല്‍കാമോ
വിറവാലന്‍ കുരുവീ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Viravaalan kuruvi

Additional Info

അനുബന്ധവർത്തമാനം