കുങ്കുമപ്പൂവുകൾ പൂത്തു

ആ..... ആ.... ആ....
കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ
തങ്കക്കിനാവിന്‍ താഴ്വരയില്‍
കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ
തങ്കക്കിനാവിന്‍ താഴ്വരയില്‍
കുങ്കുമപ്പൂവുകള്‍ പൂത്തു

മാനസമാം മണിമുരളി - ഇന്ന്
മാദകസംഗീതമരുളി... ആ... 
മാനസമാം മണിമുരളി - ഇന്ന്
മാദകസംഗീതമരുളി
പ്രണയസാമ്രാജ്യത്തിന്‍ അരമനതന്നില്‍
പ്രണയസാമ്രാജ്യത്തിന്‍ അരമനതന്നില്‍
കനകത്താല്‍ തീര്‍ത്തൊരു കളിത്തേരിലേറി
രാജകുമാരന്‍ വന്നുചേര്‍ന്നു

കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ
തങ്കക്കിനാവിന്‍ താഴ്വരയില്‍
കുങ്കുമപ്പൂവുകള്‍ പൂത്തു

മുന്തിരിവീഴുന്നവനിയില്‍ - പ്രേമ
പഞ്ചമിരാത്രിയണഞ്ഞു
ആ....മുന്തിരിവീഴുന്നവനിയില്‍ - പ്രേമ
പഞ്ചമിരാത്രിയണഞ്ഞു
മധുരപ്രതീക്ഷതന്‍ മാണിക്യക്കടവില്‍
മധുരപ്രതീക്ഷതന്‍ മാണിക്യക്കടവില്‍
കണ്ണിനാല്‍ തുഴയുന്ന കളിത്തോണിയേറി
രാജകുമാരീ വന്നു ചേര്‍ന്നു

കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ
തങ്കക്കിനാവിന്‍ താഴ്വരയില്‍
കുങ്കുമപ്പൂവുകള്‍ പൂത്തു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Kumkuma poovukal

Additional Info

അനുബന്ധവർത്തമാനം