പടച്ചവൻ പടച്ചപ്പോൾ

 

പടച്ചവന്‍ പടച്ചപ്പോള്‍ മനുഷ്യനെപ്പടച്ചു
മനുജന്മാര്‍ മന്നിതില്‍ പണക്കാരെപ്പടച്ചു 
പണക്കാരന്‍ പാരിലാകെ പാവങ്ങളെപ്പടച്ചു
പാവങ്ങളെന്നവരെ കളിയാക്കിച്ചിരിച്ചു
(പടച്ചവൻ...)

ഉലകിതു നന്നാക്കും പണ്ഡിത പ്രസംഗം
അലയടിച്ചെത്തുന്നു കവലകള്‍ തോറും
പശി തിന്നും വയറിന്നു പഴങ്കഞ്ഞി വിളമ്പാന്‍
തുനിയുന്നവനേ ദേവദൂതന്‍
(പടച്ചവൻ...)

പഠിപ്പില്ലാത്തൊരുവന്‍ പാമരനെങ്കിലും
കൊടുക്കുന്ന കയ്യാണവന്റേതെങ്കില്‍
അള്ളാവിന്‍ പ്രിയപുത്രന്‍ അവനാണല്ലോ
സ്വര്‍ല്ലോകക്കൊട്ടാരം അവന്റേതല്ലോ
(പടച്ചവൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Padachavan padachappol

Additional Info

അനുബന്ധവർത്തമാനം